Home Daily news 80-ാം വയസിൽ 132 കവല പ്രസംഗം : ബ്രദർ പി.ജി. വർഗീസിൻ്റെ കേരളാ യാത്ര സമാപിച്ചു

80-ാം വയസിൽ 132 കവല പ്രസംഗം : ബ്രദർ പി.ജി. വർഗീസിൻ്റെ കേരളാ യാത്ര സമാപിച്ചു

0

ജി.എം തിരുവനന്തപുരം

കാസറഗോഡ്: സ്വർഗം മലയാളികളെ കൊണ്ട് നിറയപ്പെടണം എന്ന
ആഗ്രഹവും പ്രാർത്ഥനയുമായി നോർത്ത് ഇന്ത്യൻ മിഷണറിയും, നിരവധി പുസ്തക രചയിതാവുമായ പി ജി വർഗീസ് നടത്തിയ കേരള യാത്രയ്ക്ക് അനുഗ്രഹിത സമാപ്തി. 2021 ഡിസംബർ 1-ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച സുവിശേഷ യാത്ര 2022 ജനുവരി 11 ന്
കാസർഗോഡ് അവസാനിപ്പിച്ചു.
പി ജി അങ്കിളിന്റെ 80 വയസ്സ് പ്രായവും, സുവിശേഷ വയലിലെ 50 വർഷങ്ങളും ചേർത്ത് 130 പരസ്യയോഗ പ്രസംഗം എന്നതായിരുന്നു ലക്ഷ്യം. എങ്കിലും 132 യോഗങ്ങൾ നടത്തപ്പെട്ടു. നീണ്ട 43 ദിവസങ്ങളാണ് പതിനാല് ജില്ലകളിലെ തെരുവുകളിൽ എൺപതാം വയസിൽ പി.ജി വർഗീസ് യേശു കർത്താവിന്റെ സുവിശേഷം മുഴങ്ങിയത്. കൊട്ടാരക്കര കുന്നിക്കോട് ആരോ വിളിച്ചു പറഞ്ഞതനുസരിച്ചു പോലിസ് പ്രസംഗം നിർത്തി വെപ്പിച്ചത് ഒഴിച്ചാൽ മറ്റൊരു ബുദ്ധിമുട്ടും എതിർപ്പുകളും എങ്ങു നിന്നും
മുണ്ടായില്ല.

അത്ഭുതങ്ങളുടെ താക്കോൽ, ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്നീ രണ്ട് പുസ്തകങ്ങൾ ഒന്നായി അച്ചടിച്ചത് 30000 കോപ്പികൾ ഈ യാത്രക്കിടയിൽ വിതരണം ചെയ്തു. മഴയും വെയിലും നോക്കാതെ വിതരണം ചെയ്ത പുസ്തകങ്ങൾ നിശബ്ദ സുവിശേഷകന്റെ ജോലി ചെയ്യുമെന്ന് വിശ്വസിക്കുന്നു:
ധാരാളം സമയവും പണവും ചിലവഴിച്ചു കൂടെ പ്രവർത്തിച്ച പ്രിയപ്പെട്ടവർക്കും സ്വർഗത്തിൽ ഇതിന്റെ പ്രതിഫലം ലഭിക്കുമെന്ന് പി ജി വർഗീസ് വിശ്വസിക്കുന്നു. വെള്ളത്തിൽ വരച്ച വര പോലെ ആയിത്തീരാതെ അനേകർ ക്രിസ്തുവിങ്കലേക്ക് ആദായപ്പെടുവാൻ എല്ലാവരുടെയും പ്രാർത്ഥനകൾ കർത്തൃ ദാസൻ ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here