എന്നെസ് നെല്ലിക്കുന്നം
IPC കേരളാ സ്റ്റേറ്റ്, ജനറൽ ബോഡി വിളിക്കണമെന്ന് പാസ്റ്റർ ജോൺസൺ പള്ളിക്കുന്നേൽ ഒരു വാർത്താ ക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. IPC കേരളാ സ്റ്റേറ്റ് ഇപ്പോൾ അസാധാരണമായ പ്രതിസന്ധിയിലൂടെ കടന്നു പ്പോകുന്നു. വൻ ഭൂരിപക്ഷത്തോടെ ജയിച്ച സ്റ്റേറ്റ് പ്രസിഡന്റിന് പ്രസിഡന്റ് കസേരയിൽ ഇരിക്കുവാൻ കഴിഞ്ഞില്ല :
സ്റ്റേറ്റ് സെക്രട്ടറിയെ സസ്പെൻഷനിൽ ജനറൽ നിറുത്തിയിരിക്കുന്നു :
സ്റ്റേറ്റ് സെക്രട്ടറിക്കെതിരെയുള്ള സസ്പെൻഷൻ നടപടികൾ പുനർ പരിശോധിക്കേണമെന്ന് കേരളാ സ്റ്റേറ്റ് കൗൺസിലും, പ്രിസ്ബിറ്ററിയും ജനറൽ ഭരണ സമിതി യോട് ആവശ്യപ്പെട്ടിട്ടും നാളിതു വരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഈ അ സാധാരണ സാഹചര്യത്തിൽ ഒരു അസാധാരണ അടിയന്തിര ജനറൽ ബോഡി യോഗം വിളിക്കുവാൻ എത്രയും വേഗം കേരളാ സ്റ്റേറ്റ് തിരുമാനമെടുക്കേണമെന്ന് , പാസ്റ്റർ ജോൺസൺ പള്ളിക്കുന്നേൽ വാർത്ത ക്കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.
ജനറൽ എക്സിക്യൂട്ടിവ് അംഗങ്ങളിൽ കേരളാ സ്റ്റേറ്റിനു കീഴിൽ സെന്റർ ശിശ്രൂഷകൻമാരായിരിക്കുന്നവർ പ്രത്യേകം പങ്കെടുക്കേണമെന്ന് നിയമപരമായി അറിയിക്കേണമെന്നും പള്ളിക്കുന്നേൽ കൂട്ടി ചേർത്തു. ജനറൽ ബോഡി .എത്രയും വേഗം വിളിച്ചു കൂട്ടി പ്രശ്നങ്ങൾ പരിഹരിക്കുവാൻ തയ്യാറാകണമെന്നും പറഞ്ഞു.




