ജി.എം ന്യൂസ് സൈമൻ കാസർഗോഡ്
ഐ പി സി കാസർഗോഡ് സെന്റർ സുവിശേഷീകരണ രംഗത്ത് മുന്നിലാണെന്ന് റിപ്പോർട്ടു ചെയ്യുന്നു. സെൻററിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ പരസ്യയോഗംങ്ങൾ നടന്നു. രാവിലെ 10 മുതൽ നീലേശ്വരം സഭയോടുള്ള ബന്ധത്തിൽ സെൻറർ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് മാത്യു പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്തു 8 സ്ഥലങ്ങളിൽ പരസ്യയോഗങ്ങൾ നടന്നു സുവിശേഷകൻ ബിജു ഗാനശുശ്രൂഷകൾ നിർവ്വഹിച്ചു ദൈവദാസൻമാർ ദൈവ വചനം ശുശ്രൂഷിച്ചു. നൂറ്കണക്കിന് സുവിശേഷ ട്രാക്റ്റുകളും പുതിയ നിയമങ്ങളും വിതരണം ചെയ്തു വളരെ താൽപര്യമായി ജനം വചനം കേട്ടു.കാസർഗോഡ് ജില്ല പൂർണ്ണമായി സുവിശേഷീകരിക്കുക എന്ന ലക്ഷ്യമാണ് കാസർഗോഡ് സെന്ററിന്റെ ലക്ഷ്യം.




