വാർത്ത: ഷാജിവർഗ്ഗീസ് കലയപുരം
യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് വെടിയേറ്റു.യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ യുക്രെയ്നിലെ സപ്പോർഷ്യ ആണവനിലയം ആക്രമിച്ച് റഷ്യ.
യുക്രൈന് തലസ്ഥാനമായ കിവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിങ്.വെടിയേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതിര്‍ത്തിയിലേക്കുള്ള യാത്രക്കിടെയാണ് വിദ്യാര്‍ഥിക്ക് വെടിയേറ്റത്.വി കെ സിങിനെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
റഷ്യയുടെഷെൽ ആക്രമണത്തിൽ സപ്പോർഷ്യ ആണവനിലയത്തിൽ തീപിടിത്തമുണ്ടായി. സംഭവത്തെ തുടർന്ന് അണുവികിരണത്തോത് ഉയർന്നു. തീയണയ്ക്കാൻ ഫയർ എൻജിനുകളെ റഷ്യ അനുവദിച്ചിട്ടുണ്ട്.പ്രദേശത്ത് അണുവികിരണ സുരക്ഷ ഉറപ്പാക്കിയതായി പ്ലാന്റ് ഡയറക്ടർ യുക്രെയ്ൻ 24 ടെലിവിഷനോട് പറഞ്ഞു. പരിശീലന കേന്ദ്രത്തിലും ലാബോർട്ടറിയിലുമാണ് തീപിടിത്തമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.




