ജി.എം തിരുവനന്തപുരം
ഐ.പി.സി. യുടെ പേരും , ലോഗോയും ദുരുപയോഗം ചെയ്തു നടത്തുന്ന വാട്ട്സാപ്പ് ഗ്രൂപ്പു കൂടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനറൽ കൗൺസിൽ കഴിഞ്ഞ വർഷം ഡിസംബർ ഏഴാം തിയതി സ്റ്റേറ്റ് കൗൺസിലിനും സഭകൾക്കും അറിയിപ്പ് കൊടുത്തിരുന്നു. എന്നാൽ . ഇത്തരം പ്രവണകൂടി കൂടി വരികയാണ് ചെയ്തതെന്ന് വീണ്ടുംനേതൃത്വങ്ങൾക്ക് ബോദ്ധ്യപ്പെട്ടതിനാൽ പ്രസ്തുത കേന്ദ്ര അറിയിപ്പിനെ തുടർന്ന് , 15-3-22-ൽ കേരള സംസ്ഥാന കൗൺസിൽ സമഗ്രചർച്ചകൾ ചെയ്തു എന്നാണ് അറിവ്. ഐ.പി സി യുടെ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ ചർച്ചകൾ വർദ്ധിച്ചു വരികയാണെന്നും പരസപ്‌ര ആരോപണങ്ങളും, പ്രത്യാരോപണങ്ങളും, വ്യക്തി അധിക്ഷേപങ്ങളും നടന്നു വരികയാണ് ന്നും, അതു കാരണം സഭയ്ക്കും, വിശ്വാസികൾക്കിടയിലും, സമൂഹത്തിലും , അവമതിപ്പ് ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്നും ഐ.പി സി സ്റ്റേറ്റ് കൗൺസിലിന് ബോധ്യപ്പെട്ടതായി വിലയിരുത്തി.

സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളുടെ ഇടയിൽ വികാരം പ്രതിഫലിച്ചതിന്റെ അടിസ്ഥാനത്തിൽ വാട്ട് സാപ്പ് ഗ്രൂപ്പ് അഡ്മിനന്മാർക്ക് പ്രത്യേക കത്ത് അയക്കുവാൻ സ്റ്റേറ്റ് കൗൺസിൽ തിരുമാനിച്ചതായി അറിഞ്ഞു. ആയതിനാൽ ഐ പി.സി.യുടെ പേരും , ലോഗോയും ഉപയോഗിച്ച് നടത്തിവരുന്ന എല്ലാ അനൗദ്യോഗിക വാട്ട് സാപ്പ് ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ ഉടനടി നിർത്തലാക്കണമെന്നും. വിശുദ്ധ വേദപുസ്തകത്തിനും ഐ.പി.സി ഭരണഘടനക്കും , ശുശ്രുഷകന്മാരുടെ പെരുമാറ്റചട്ടങ്ങൾക്കും വിരുദ്ധമായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും ഗ്രൂപ്പ് അഡ്മിനന്മാർ ഒഴിഞ്ഞിരിക്കണമെന്നും, അല്ലാത്ത പക്ഷം ഇത്തരക്കാർക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്നും ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ കത്ത് ഇറക്കി. ഐ.പി.സി പ്രൊട്ടക്ഷൻ ഫോറം , വി ഫോർ ഐ.പി.സി എന്ന 2 ഗ്രൂപ്പ് കൾ, സേവ് ഐ.പി.സി ,സ്പീക്ക് 4 ഐ പി.സി.ഐ.പി.സി ബിലീവേഴ്സ് ഫോറം , തുടങ്ങിയ ഒട്ടേറെ വാട്ട്സാപ്പ് ഗ്രൂപ്പുകൾ ഇവയിൽ പ്രധാനപ്പെട്ടവയാണ്. എന്നാൽ സോഷ്യൽ മീഡിയാ പ്രവർത്തകരെയും , മാധ്യമങ്ങളെയും അടിചമർത്തുന്ന പ്രവണതയാണിതെന്നും, അതിനെതിരെ ശക്തമായ പ്രതികരണങ്ങട്ടും,പ്രതിക്ഷേധങ്ങളും , ഉണ്ടാകുവാൻ സാധ്യതയുണ്ടെന്ന് ന്നാണ് മാധ്യമ പ്രവർത്തകർ പറയുന്നത്.




