ന്യൂസ് റിപ്പോർട്ടർ:- തോമസ് ജേക്കബ് കണ്ണൂർ
കോവിഡ് 19 മൂലം നിർത്തി വച്ച സെന്റർ മാസ യോഗങ്ങൾ വീണ്ടും ലൈവായിതുടങ്ങി.നീണ്ട ഇടവേളക്ക് ശേഷം ഐപിസി കണ്ണൂർ സെന്ററിന്റെ മാസയോഗം ഇന്ന് 13.11.21നു ശനിയാഴ്ച രാവിലെ 10 മണിക്ക് . കരിംബം ഐപിസി സഭയിൽ വച്ച് സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പിജെ ജോസിന്റെ അധ്യക്ഷതയിൽ നടന്നു. പാസ്റ്റർ ബേബി ജോസഫിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിങ്ങിൽ പാസ്റ്റർ ജോസഫ് ജാർകണ്ട് സംഗീത ശുശ്രൂഷക്ക് നേതൃത്തം നൽകി.. പാസ്റ്റർ അരുൺ കുമാർ 102 മത്തെ സങ്കീർത്തനം വായിച്ച് പ്രബോധിപ്പിച്ചു. പാസ്റ്റർമാരായ സ്റ്റിജു സ്റ്റീഫൻ ഐസക് കണ്ണൂർ :TB റെജി മോഹനൻ പെരിങ്ങോം എന്നിവർ പ്രാർത്ഥിച്ചു. ഐപിസി കണ്ണൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ MJ ഡോമിനിക് യോഹന്നാൻ 14ന്റെ 23മത് വാക്യത്തെ ആസ്പദമാക്കി അനുഗ്രഹീതമായമെസ്സേജ് നൽകി. ഉച്ചക്ക് 1 മണിയോടെ യോഗം അവസാനിച്ചു.




