Home Daily news പെന്തെക്കോസ്തു സഭ മടങ്ങിവരേണ്ടുന്ന സമയമാണിതെന്ന് , പാസ്റ്റർ തോമസ് കുര്യൻ യു എസ് എ

പെന്തെക്കോസ്തു സഭ മടങ്ങിവരേണ്ടുന്ന സമയമാണിതെന്ന് , പാസ്റ്റർ തോമസ് കുര്യൻ യു എസ് എ

0

ജി.എം തിരുവനന്തപുരം

കഴിഞ്ഞ രണ്ടര വർഷക്കാലം നമ്മുടെ വായ് മൂടി കെട്ടി, ഒരു ഹാലേലൂയ്യ പോലും പരസ്യമായി പറയുവാൻ അവസരം നിക്ഷേധിച്ചത് നാം മറന്നു കളയരുതെന്നും, ലോകത്ത് സൂവിശേഷ വിരോധികൾ ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം കൊന്നു മുടിക്കുമ്പോൾ ക്രിസ്ത്യാനിയുടെ ശക്തി നശിച്ചു പോയതിന്റെ കാരണം പെന്തെക്കോസ്തുകാരായ നമ്മൾ ഓരോരുത്തരുമാണ്ന്നു് നാം മനസ്സിലാക്കണമെന്നും , ഈ അവസരത്തിൽ നാം ദൈവത്തിങ്കലേക്ക് അടുത്ത് വരുന്നില്ലായെങ്കിൽ ഇനി എന്നാണ് വരാനിരിക്കുന്നതെന്നും, ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന വിശ്വാസ സമൂഹം മുട്ടുമടക്കിയാൽ ഒരുദുഷ്ട ശക്തിയും ഉയരുകയില്ലായെന്നും, ഒരു ദേശാധിപതി ശക്തിക്കും ഉയരാനാവില്ലായെന്നും,ഈ നാളുകളിൽ പെന്തെക്കോസ്തു സഭ മടങ്ങിവരേണ്ടുന്ന സമയമാണിതെന്നും പാസ്റ്റർ തോമസ് കുര്യൻ പറഞ്ഞു. പാസ്റ്റർ ജേക്കബ് ജോണിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഉണർവ് യോഗത്തിന്റെ ഭാഗമായി ഇന്നലെ (11-4-22) എരണ കുളത്ത് നടന്ന യോഗത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു. , ഈ ഉണർവ് യോഗങ്ങളെ രാഷ്ട്രീയവൽക്കരിക്കുതെന്നും, ഇത് ഒരു പൊളിറ്റിക്കൽ മീറ്റിംഗ് അല്ല, വോട്ടു പിടിത്തമല്ല, ഇലക്ഷൻ പ്രചരണവും മല്ല,ദൈവത്തിന്റെ പരിശുദ്ധാത്മാശക്തിയുടെ നിയോഗ പ്രകാരം പാസ്റ്റർ ജേക്കബ് ജോണിന് ലഭിച്ച ദൈവീക ദർശന പ്രകാരം ഇന്ത്യയുടെ ഉന്നർവിന് വേണ്ടി നടത്തുന്ന യോഗങ്ങളാണിതെന്ന് അർത്ഥശൂന്യമായി വിമർശിക്കുന്നവരോടായി താൻ കൂട്ടി ചേർത്തു. ഇത്തരം ആത്മിയ കൂട്ടാഴ്മകളെ വിമർശിക്കുന്നവരിൽ വ്യാപരിക്കുന്ന ആത്മാവ് പരിശുദ്ധാന്മാവാണോ ? അതൊ സാത്താന്യ ആത്മാവാണോ ? യെന്ന് വിമർശകരോട് ചോദിക്കുന്നു. ക്രൂസേഡ് എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്തവരാണ് ഇങ്ങനെ വിമർശിക്കുന്നതെന്നും, വിമർശകർ ദൈവത്തിങ്കലേക്ക് മടങ്ങിവന്ന് ദൈവരാജ്യത്തിനു വേണ്ടി പ്രവർത്തിക്കുവാൻ തയ്യാറാകണമന്നും പാസ്റ്റർ തോമസ് കുര്യൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here