വാർത്ത: ഷാജിവർഗ്ഗീസ് കലയപുരം
പുനലൂർ: ഐ. പി. സി പുനലൂർ സെൻ്റർ പി. വൈ. പി.എ/ സണ്ടേസ്ക്കൂൾ സംയുക്ത വാർഷികവും ഏകദിന കൺവൻഷനും ഏപ്രിൽ 10ന് പുനലൂർ ചെമ്മന്തൂർ പ്രൈവെറ്റ് ബസ്റ്റാൻ്റിലെ നഗരസഭാ സാംസ്ക്കാരിക നിലയത്തിൽ വെച്ച് നടന്നു. സണ്ടേസ്ക്കൂൾ സൂപ്രണ്ട് പാസ്റ്റർ ജി. മോനച്ചൻ്റെ അദ്ധ്യക്ഷതയിൽ ഐ.പി.സി പുനലൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് കെ എബ്രഹാം ഉദ്ഘാടനം ചെയ്തു. സുവിശേഷയോഗത്തിൽ സെൻ്റർ പി.വൈ.പി.എ പ്രസിഡൻ്റ പാസ്റ്റർ ബോബൻ ക്ലീറ്റസ് അദ്ധ്യക്ഷതയിൽ പാസ്റ്റർ സുഭാഷ് കുമരകം പ്രസംഗിച്ചു.
75 വർഷത്തെ പി.വൈ.പി.യുടെ ചരിത്ര രചന നിർവഹിച്ച സംസ്ഥാന പി വൈ പി എ സെക്രട്ടറി സുവി. ഷിബിൻ ജി ശാമുവേലിനെയും, പി. വൈ. പി. എ. മുൻ പ്രവർത്തകരായ പാസ്റ്റർ ജോസ്.കെ. ഏബ്രഹാം, പാസ്റ്റർ ഷാജി വർഗ്ഗീസ്, പാസ്റ്റർ ഷിബു കുരുവിള, ബ്രദർ :മനോജ് എന്നിവരെയും, പി.വൈ.പി.എ.കൊട്ടാരക്കര മേഖലയിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയേയും ആദരിച്ചു. സണ്ടേസ്ക്കൂൾ, പി.വൈ.പി. താലന്ത് പരിശോദനയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു സെൻ്റർ സെക്രട്ടറി പാസ്റ്റർ കെ.പി.ജോസ്, ജോയിൻ സെക്രട്ടറി ബ്രദർ :തോമസ് പീറ്റർ, ട്രഷറാർ: ബ്രദർ സി.ജി.ജോൺസൺ എന്നിവർ ആശംസകൾ അറിയിച്ചു. പി.വൈ.പി.എ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്യം നൽകി.യോഗങ്ങൾക്ക്,പി വൈ പി ഐ / സണ്ടേസ്കൂൾ കമ്മിറ്റി നേതൃത്വം നൽകി.




