ന്യൂസ് റിപ്പോർട്ടർ: – സുന്ദരേശൻ പോത്തൻകോട്
പേരാ ബ്രയിൽ മിനിലോറിയ്ക്ക് പിന്നിൽ കാർ ഇടിച്ചു രണ്ടു പേർ മരിച്ചു.അമ്മയും മകളുമാണ് മരണപ്പെട്ടത്. തെരുവത്ത് പൊയില്‍ കൃഷ്ണ കൃപയില്‍ ശ്രീജ (51)മകള്‍ അഞ്ജന (21) എന്നിവരാണ് മരിച്ചത്.
നിര്‍ത്തിയിട്ട കോഴി ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച കാറ് ചെന്ന് ഇടിക്കുകയായിരുന്നു. പേരാബ്ര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. സാരമായ പരിക്കേറ്റ ഭര്‍ത്താവ് സുരേഷിനെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. സുരേഷ് മേപ്പയൂര്‍ ഹെയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ട അദ്ധ്യാപകനാണ്.
അതേസമയം രണ്ടാഴ്ച മുന്‍പ് പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കൊടക്കാട് ജംഗ്ഷനില്‍ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.
കാരാകുറുശ്ശി സ്വദേശി കെ പ്രദീപ് കുമാര്‍ (54) ആണ് അപകടത്തില്‍ മരിച്ചത്.അപകടത്തെ തുടര്‍ന്ന് വട്ടമ്ബലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും ഇദ്ദേഹം മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.എന്‍ ജി ഒ യൂണിയന്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്.




