Pr Shaiju Vellanad
പി സി ഐ നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെനേതൃത്വത്തിൽ 12 മണിക്കൂർ പ്രാർത്ഥനാ സംഗമം മടത്തറ ലോഗോസ് ചർച്ചിൽ വച്ച് 2025നവംബർ 19ന് രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ നടന്നു
വിവിധ സെക്ഷനുകളിൽ പാസ്റ്റർ വിജയൻ വെള്ളനാട്, പാസ്റ്റർ നിച്ചൽ റോയ്, Evg അഭിലാഷ് മുണ്ടേല, Evg. ആൻ്റിണി വിതുര, പാസ്റ്റർ ക്രിസ്തു ദാസ് അരുവിക്കര , പാസ്റ്റർ ലിജു വിതുരഎന്നിവർ ദൈവവചനം ശുശ്രൂഷിച്ചു.ഗാനശുശ്രൂഷ പാസ്റ്റർ ഷെർജൻ M ഷൈൻ,Br സാനു വിതുര, Br ബെർലിൻ ബെഞ്ചമിൻ Br അബി വിജയൻ തുടങ്ങിയവർ നിർവഹിച്ചു. പി സി ഐ നെടുമങ്ങാട് താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് പാസ്റ്റർ ഷൈജു വെള്ളനാട് ശുശ്രൂഷകൾക്ക് നേതൃത്വം കൊടുത്തു. പി സി ഐ തിരുവനന്തപുരം ജില്ല കമ്മിറ്റിയിൽ നിന്നും മടത്തറ യൂണിറ്റ് സെക്രട്ടറിയും ലോഗോസ് ചർച്ച് പാസ്റ്ററുമായ സുനിൽ കോട്ടൂർ നന്ദി പറഞ്ഞു .വിതുര, മടത്തറ , വെള്ളനാട് തുടങ്ങിയ യൂണിറ്റുകളിൽ നിന്നും പലരും ഈ യോഗത്തിൽ പങ്കെടുത്തു









