NS. നെല്ലിക്കുന്നം
ഐ.പി.സി കേരള സ്റ്റേറ്റ് തെരെഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ നിന്നും മുള്ള സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പുറത്തിറക്കി

ഐ.പി.സി. കേരള സ്റ്റേറ്റിലേക്കുള്ള ഭരണ സമിതി തെരെത്തെടുപ്പ് ഓഗസ്റ്റ് 2 മുതൽ നടക്കുന്നു. ഇലക്ഷൻ മണ്ഡലാടിസ്ഥാനത്തിൽ നടക്കുന്നതിനാൽ കൊല്ലം ജില്ലയിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി. ആറ് പാസ്റ്ററന്മാരും അഞ്ച് സഹോദരന്മാരും മാണ് തെരെത്തെടുക്കപ്പെടേണ്ടത്. പാസ്റ്റർ ന്മാരിൽ പി.വൈ തോമസ്, ജോൺ റിച്ചാർഡ്, തോമസ് മാത്യൂ . കുഞ്ഞുമോൻ കോശി, ജിജി ജോർജ്ജ്, സണ്ണി എബ്രഹാം തുടങ്ങിയവരും. സഹോദരന്മാരായ പി.എം ഫിലിപ്പ്, മാത്യൂ സാം, സാംസൺ, ജോജി ജോസഫ് , റജി ജോർജ്ജ് എന്നിവരും മാണ്. വിജയ പ്രതീക്ഷയിലാണ് തങ്ങളെന്ന് ഒരു വക്താവ് ജി.എമ്മിനോട് പറഞ്ഞു.





