Home Daily news ഐ.പി സി തിരുവനന്തപുരം മേഖല സണ്ടേസ്കൂൾ സെമിനാറും, വാർഷികവും നടന്നു

ഐ.പി സി തിരുവനന്തപുരം മേഖല സണ്ടേസ്കൂൾ സെമിനാറും, വാർഷികവും നടന്നു

0

ന്യൂസ് റിപ്പോർട്ടർ : പോൾ രഞ്ജിത്ത് തിരുവനന്തപുരo

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ പുത്രികാ സംഘടനയായ സണ്ടേസ്കൂൾ അസോസിയേഷൻ തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിൽ ഏകദിന സെമിനാറും വാർഷിക മീറ്റിംഗും ഇന്നലെ (15-1-22) നാലാംഞ്ചിറ ഐ.പി.പി ജയോത്സവം വർഷിപ്പ് സെന്ററിൽ വച്ച് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ നടന്നു.
കോവിഡ് പ്രോട്ടോേ കാൾ അനുസരിച്ച് നടത്തിയ സെമിനാറിൽ മേഖലയിൽ നിന്നും സണ്ടേസ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും, രക്ഷകർത്താക്കും പങ്കെടുത്തു. കുട്ടികളുടെ ഇടയിൽ ആത്മിക ഉത്തേജനം പകരുവാൻ ഈ സെമിനാർ കാരണമായി തീർന്നു. സെമിനാറിൽ പങ്കെടുത്ത പല കുട്ടികളും ആത്മാഭിഷേകത്താൽ നിറഞ്ഞ് തുള്ളുന്ന കാഴ്ച ഒരനുഭൂതിയായി പലർക്കും അനുഭവപ്പെട്ടു.

പാസ്റ്റർ ജോസ് തോമസ് വാർഷികം ഉത്ഘാടനം ചെയ്യുന്നു
Bro. ശാരോൻ വർഗീസ് ആരാധനയ്ക്ക് നേതൃത്വം വഹിക്കുന്നു.

കുട്ടികളുടെ കൂട്ടുകാരൻ എന്നറിയപ്പെടുന്ന പാസ്റ്റർ പ്രിൻസ് തോമസ് റാന്നി സെമിനാറിൽ ക്ലാസ് എടുത്തു. ഐ.പി.സി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ദാനിയേൻ കൊന്ന നിൽക്കുന്നതിൽ ആശംസകൾ അറിയിച്ചു. ഉച്ച കഴിഞ്ഞ് 2 മണി മുതൽ വാർഷിക യോഗം ആരംഭിച്ചു. സണ്ടേസ്കൂൾ മേഖല പ്രസിഡന്റ് ബ്രദർ ജയ്സൺ സോളമൻ അദ്ധ്യക്ഷത വഹിച്ച വർഷിക യോഗം സണ്ടേസ്കൂൾ സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ ജോസ് തോമസ് വാർഷികം ഉത്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം മേഖലയിൽ ഐ പി സി പുത്രിക സംഘടനകളായ സണ്ടേസ്കൂൾ . പി.വൈ പി.എ , സോദരി സമാജം പ്രസിഡന്റ് ന്മാർ ഒന്നിച്ച് ഒരേ അണിനിരന്നത്ചരിത്രത്തിലാദ്യമാണ്. സണ്ടേസ്കൂൾ മേഖല സെക്രട്ടറി ബ്രദർ പിന്റോ സ്വാഗതം പറഞ്ഞു. ബ്രദർ ഫിന്നി ജയിംസ് ആറാമട ഗാന ശുശ്രൂഷ നിർവഹിച്ചു.

പാസ്റ്റർ കെ.സി തോമസ് , സിസ്റ്റർ മെഴ്സി ഡാനിയേൽ ആശംസകൾ അറിയിക്കുന്നു.

2021-ൽ നടത്തിയ മെരിറ്റ് പരീക്ഷയിൽ പങ്കെടുത്തവർക്കും , താലത്തു പരിശോധന വിജയി കൾക്കും സമ്മാനദാനങ്ങൾ വിതരണം നടത്തി. ഐ.പി.സി മേഖല പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ്, പി.വൈ പി.എ. മേഖല പ്രസിഡന്റ് പാസ്റ്റർ ജയിംസ് യോഹന്നാൻ , സോദരി സമാജം മേഖല പ്രസിഡന്റ് സിസ്റ്റർ മേഴ്സി ദാനിയേൽ , ജി.എം മീഡിയ ഡയറക്ടർ പാസ്റ്റർപോൾ സുരേന്ദ്രൻ , ഐ.പി.സി കാട്ടാക്കട സെന്റർ സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

പാസ്റ്റർ ജയിംസ് യോഹന്നാൻ , പാസ്റ്റർപോൾ സുരേന്ദ്രൻ ആശംസകൾ അറിയികുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here