News – Palakkad Beuro
കൊൽക്കത്ത: ഐ.പി.സി. വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് പ്രസിഡൻറായി പാസ്റ്റർ പി.എ. കുര്യനും സെക്രട്ടറിയായി പാസ്റ്റർ ഫിന്നി പാറയിലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 14 ന് കൊൽക്കത്തയിൽ നടന്ന ഐ.പി.സി. വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് ജനറൽ ബോഡിയിൽ പാസ്റ്റർ പി.എ. കുര്യൻ (പ്രസിഡൻറ്), പാസ്റ്റർ പ്രദീപ് കുമാർ വി.കെ. (വൈസ് പ്രസിഡൻറ്), പാസ്റ്റർ ഫിന്നി പാറയിൽ (സെക്രട്ടറി), പാസ്റ്റർ ഷിജു മാത്യു (ജോ. സെക്രട്ടറി) ബ്രദർ പി.സി. ചാക്കോ (ട്രഷറർ) എന്നിവർ ഉൾപ്പെട്ട 21 അംഗ സ്റ്റേറ്റ് കൗൺസിലിനെ തിരഞ്ഞെടുത്തു.
പിറവം പാലച്ചുവട് പൂവത്തുങ്കൽ അഗസ്തി സാറാമ്മ ദമ്പതികളുടെ മകനായി ഉപ്പുതറയിൽ ജനിച്ച പാസ്റ്റർ പി. എ. കുര്യൻ, മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ വേദപഠനം നടത്തി. 1979 മുതൽ വടക്കേ ഇന്ത്യയിൽ പ്രവർത്തിച്ചു വരുന്ന അദ്ദേഹം ഇപ്പോൾ ഫ്ളോറിഡയിൽ താമസിച്ച കൊണ്ട് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കഴിഞ്ഞ 13 വർഷങ്ങളായി അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ഐ.പി.സിയുടെ പ്രവർത്തങ്ങൾക്ക് ബംഗാളിൽ ശക്തമായ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
സ്റ്റേറ്റ് സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഫിന്നി പാറയിൽ ഓതറ പാറയിൽ കടുംബാംഗവും, വാഴൂർ പുളിക്കൽ കവല ബഥേൽ ഐ.പി.സി.
സഭാശുശ്രൂഷകനായ പാസ്റ്റർ തോമസ്
എബ്രഹാമിൻറെ മകനുമാണ്.
ഇരുപത്തേഴു വർഷമായി
കർത്തൃശുശ്രൂഷയിലായിരിക്കുന്ന
അദ്ദേഹം കഴിഞ്ഞ പതിനഞ്ച് വർഷമായി
വെസ്റ്റ് ബംഗാളിൽ പ്രവർത്തിക്കുന്നു.
ഐ.പി.സി. കൊൽക്കത്ത ക്രിസ്റ്റ്യൻ
അസംബ്ലിയുടെ സീനിയർ പാസ്റ്ററും,
കൊൽക്കത്ത സെൻറർ പാസ്റ്ററുമാണ്.
വൈസ് പ്രസിഡൻറായി
തിരെഞ്ഞെടുക്കപ്പെട്ട പാസ്റ്റർ
പ്രദീപ്കുമാർ ഐ.പി.സി ഡാർജലി
ക്രിസ്റ്റ്യൻ അസംബ്ലിയുടെ പാസ്റ്ററും,
ഡാർജലിങ്ങ് സെന്റർ പാസ്റ്ററുമാണ്. ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷിജു മാത്യു, ചാരുവേലിൽ മാത്യു സി. എം. ന്റെ മകനാണ്. ഐ.പി.സി. കൊൽക്കത്ത ചർച്ചിന്റെ പാസ്റ്ററായും കൊൽക്കത്ത ബൈബിൾ ട്രയിനിങ്ങ് സെൻറർ പ്രിൻസിപ്പാളായും പ്രവർത്തിക്കുന്നു. ട്രഷറാർ ആയി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ പി.സി. ചാക്കോ ദീർഘ വർഷമായി കൊൽക്കത്തയിലെ ഐ.പി.സി. പ്രവർത്തങ്ങളിൽ സജീവ സാനിദ്ധ്യമാണ്.
ഇവരെ കൂടാതെ പാസ്റ്റർന്മാരായ രാജീവ് ദത്ത, സുതാപ് ചന്ദ്ര ബർമൻ, രാജു മത്തായി, ഗൌർ പത്രൊ, ജെയ്സൺ അഗസ്റ്റിൻ, ബൻടി നൊന്ദി, റയൻ ആൻറണി,
സഹോദരന്മാരായ നിരൊഞ്ജൻ കത്തുവാ, ദേവുലാൽ മന്ന, കാജി ജോന റായ്, കെ. അലക്സാണ്ടർ, ബെചൊൻ റിഷി, നൊന്ദലാൽ നസ്കർ, സാബു തോമസ്, മിഥുൻ റോയ്, ബിാജിത് മാലിക് എന്നിവരെ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായി തിരെഞ്ഞെടുത്തു. കൂടാതെ പാസ്റ്റർ പി.എ. കുര്യൻ, പി.സി. ചാക്കോ എന്നിവരെ ജനറൽ കൗൺസിൽ അംഗങ്ങളായും തെരെഞ്ഞെടുത്തു. വാർത്ത.. പാലക്കാട് ബ്യൂറോ




