Home Daily news പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ (PCI) പ്രതിക്ഷേധിച്ചു

പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ (PCI) പ്രതിക്ഷേധിച്ചു

0

News – Paul Renjith Thiruvanandhapuram

കാഞ്ഞിരംകുളം ഇന്റർ നാഷണൽ സിയോൺ അസംബ്ലി സഭയ്ക്ക് നേരേ സുവിശേഷ വിരോധികൾ നടത്തിയ അതിക്രമത്തിൽ PCI യുടെ നേതൃത്വത്തിൽ പ്രതിക്ഷേധ കൂട്ടായ്മയും, റാലിയും നടന്നു. PCI തിരുവനന്തപുരം പ്രസിഡണ്ട്‌ പാസ്റ്റർ ജേക്കബ് കുര്യൻ ഉത്ഘാടനം നിർവഹിച്ചു, നൂറുകണക്കിന് ദൈവദാസന്മാരും, ദൈവമക്കളും സഭാ സംഘടന വ്യത്യാസമില്ലാതെ ഈ കൂട്ടായ്മയിൽ പങ്കെടുത്തു യെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് മുമ്പാന്ന് സംഭവം നടന്നത്. ക്ഷമാശീലനായ സഭാ പാസ്റ്റർ യാതോരു വിധ പ്രതികരണവും കാട്ടാതെയിരിക്കുകയായിരുന്നു. എന്നാൽ വീണ്ടും സുവിശേഷ വിരോധിയായ ഒരു ക്രിസ്ത്യാനി ഹൈകോടതിയിൽ സഭയ്ക്കെതിരെ കേസ് ഫയൽ ചെയ്ത സാഹചര്യത്തിലാണു് ഇത്തരം പ്രതിക്ഷേധ മീറ്റിംഗും റാലിയും നടന്നത്. ഗവൺമെന്റിന്റെ ഭാഗത്തു നിന്നും പെന്തെക്കോസ്തു വിഭാഗത്തിന് അനുകൂല സാഹചര്യം ഉണ്ടാകുന്നില്ലെങ്കിൽ സകല പെന്തെക്കോസ്തു സമൂഹത്തെയും സംഘടിപ്പിച്ച് സമര പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ജി.എം മീഡിയാ ഡയറക്ടറും ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ പ്രസിഡന്റും മായ പാസ്റ്റർപോൾ സുരേന്ദ്രൻ പ്രഖ്യാപിച്ചു.

Advt

LEAVE A REPLY

Please enter your comment!
Please enter your name here