Home Daily news സർവത്ര ആവശ്യത്തിനും ഇനി KSRTC; കല്യാണ വണ്ടി വേണോ ? തട്ടുദോശ കഴിക്കണോ? ടൂർ പോകണമോ?...

സർവത്ര ആവശ്യത്തിനും ഇനി KSRTC; കല്യാണ വണ്ടി വേണോ ? തട്ടുദോശ കഴിക്കണോ? ടൂർ പോകണമോ? എല്ലാറ്റിനും ഹിറ്റ് .

0

ഇപ്പോൾ യാത്രക്കാർക്ക് മാത്രമല്ല ആനവണ്ടിയോട്
പ്രണയം, മഞ്ഞുമലകളിലേക്ക്
വിനോദസഞ്ചാരത്തിനു പോകുന്നവർ, പാൽ ഉൽപനങ്ങൾ വാങ്ങാൻ പോകുന്നവർ,
വിവാഹത്തിന് സംഘമായി യാത ചെയ്യുന്നവർ, ഓഫിസുകളിലേക്ക് പോകുന്നവർ, സ്കൂൾ
കുട്ടികൾ… പലരും ആനവണ്ടിയെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു.

ജി എം ന്യൂസിന്റെ ന്യൂസ് റിപ്പോർട്ടർ കണ്ണൂർ തോമസ് ജേക്കബ്

വലിയൊരു മാറ്റത്തിന്റെ
പാതയിലാണ് കെഎസ്ആർടിസി. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ആനവണ്ടിക്ക് പല തരത്തിലുള്ള രൂപമാറ്റങ്ങൾ വരുന്നത്. ഏറ്റവും ഒടുവിൽ മാവേലി സ്റ്റോറുകളാക്കി ഗ്രാമ ഗ്രാമാന്തരങ്ങളിലേക്ക് യാത്ര ചെയ്യാനും ഒരുങ്ങുകയാണ് കെഎസ്ആർടിസി ബസുകൾ. ഓടാൻ മാത്രം കണ്ടീഷനിൽ ഉള്ള ബസുകൾ മുതൽ കട്ടപ്പുറത്തായ ബസുകൾ വരെ ഇങ്ങനെ ടിക്കറ്റിതര വരുമാനത്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നുണ്ട്.
ആറു ബസുകളാണ് മത്സ്യഫെഡിന് കൈമാറിയിരിക്കുന്നത്.
പ്രധാനമായും തിരുവന്തപുരത്താണ് ഇതിന്റെ സർവീസ്. മത്സ്യത്തൊഴിലാളികളെ നഗരത്തിലേക്ക് കൊണ്ടു വരുന്നതിനും അവർക്ക് തിരികെ പോകുന്നതിനുമാണ് ബസുകൾ ഉപയോഗിക്കുന്നത്. മത്സ്യ വില്പനയ്ക്കായി ബസുകൾ നൽകാൻ ആവശ്യമുണ്ടെങ്കിലും വാടക സംബന്ധിച്ച് അന്തിമ ചർച്ചകൾ നടക്കുന്നതേ ഉള്ളു

ആറ് ബസുകൾ മത്സ്യഫെഡിന്;
പോകാം മൂന്നാറിലേക്കും!

മൂന്നാറിൽ താമസിച്ച്
വിനോദസഞ്ചാരം സാധ്യമാക്കുന്ന 4 ബസുകൾ വൻഹിറ്റ് ആയിക്കഴിഞ്ഞു. ചെറിയ വാടകയ്ക്ക് താമസവും യാത്രയും തരപ്പെടും എന്നതാണ് ഇതിന്റെ പ്രത്യേകത. സംഗതി ഹിറ്റ് ആയതോടെ 8 ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ബജറ്റ് ടൂറിസം സെല്ലിനും കെഎസ്ആർടിസി രൂപം നൽകി. അടൂർ, പത്തനംതിട്ട, കുളത്തൂപ്പുഴ, എറണാകുളം, ചാലക്കുടി, പാലക്കാട്, മലപ്പുറം ഡിപ്പോകളിൽ നിന്നെല്ലാം ടൂറിസം ബസുകൾ ഓപറേറ്റ് ചെയ്യാനുള്ള തീരുമാനത്തിലാണ് കോർപറേഷൻ.

കുടുംബശ്രീ തട്ടുകടകൾ; മിൽമ വാഹനങ്ങൾ :

കുടുംബശ്രീയുടെ തട്ടുകടകൾ ആരംഭിക്കാൻ വേണ്ടി 14 ജില്ലകളിലുമായി 18 ബസുകൾ അനുവദിച്ചു |. കൂടുതൽ ബസുകൾ അനുവദിക്കുമെന്നാണ് വിവരം. ഏറ്റവും മനോഹരമായ രീതിയിൽ ബസുകൾ റീമോഡൽ ചെയ്തത് മിൽമയ്ക്ക് വേണ്ടിയാണ്. ഡിപ്പോകളിൽ നിർത്തിയിട്ടിരിക്കുന്ന 34 ബസുകളാണ് മിൽമയുടെ പാൽ വാഹനങ്ങളാക്കി മാറ്റിയിരിക്കുന്നത്.
വാഹനത്തിനകത്ത് ഇരുന്ന് ചായയും ലഘുഭക്ഷണവും കഴിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വിവാഹ ആവശ്യങ്ങൾക്കായി ഡബിൾ ഡക്കർ

15 വർഷം കഴിഞ്ഞതിനാൽ കെഎസ്ആർടിസിയുടെ രണ്ട് ഡബിൾഡെക്കർ ബസുകൾ യാത്രക്കാർക്കു വേണ്ടി സർവീസ് നടത്താൻ സാധിക്കില്ല. അതിനാൽ തന്നെ ഈ ബസുകൾ പ്രത്യേക ആവശ്യങ്ങൾക്കു വേണ്ടിയാണ് ഇപ്പോൾ നൽകുന്നത്. വിവാഹ ആവശ്യങ്ങൾക്ക് സംഘമായി യാത്ര ചെയ്യുന്നവർക്ക് ബുക്ക് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here