NS നെല്ലിക്കുന്നം
ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ കേരള സംസ്ഥാന ഘടകത്തിന്റെ 2022-25 വർഷത്തേക്കുള്ള ഭരണ സമിതി തെരെഞ്ഞെടുപ്പ് ദൈവഹിതമായൽ ആഗസ്റ്റ് 2 മുതൽ 18 വരെ കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വച്ച് വോട്ടെടുപ്പ് നടക്കുകയാണ്. പ്രസ്തുത വോട്ടെടുപ്പിനോടപ്പം , ജനറൽ കൗൺസിലിലേക്കുള്ള അംഗങളെയും തെരെത്തെടുക്കുന്നു. നിലവിൽ കേരള സ്റ്റേറ്റിന്റെ ഭരണ സമിതിയിൽ ഭരണപാടവം തെളിയിച്ച മാതൃകാപരമായ ലീഡർ ബ്രദർ ജി. വാളകം കുഞ്ഞച്ചൻ ജനറൽ കൗൺസിൽ സ്ഥാനാർത്ഥിയായി വിജയ പ്രതീക്ഷയോടെ തെരെഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്നു.

IPC കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ആയി കഴിഞ്ഞ 3 വർഷം പ്രവർത്തിച്ച ജനസമ്മതനായ വ്യക്തിത്വത്തിന്റെ ഉടമയായ ബ്രദർ ജീ.കുഞ്ഞച്ചൻ,വാളകം പാനലുകൾക്ക് അതിതമായി ന്യായമായ ഏത് ആവശ്യങ്ങൾക്കും വിശ്വാസ സമൂഹത്തോടും,ശുശ്രുഷകന്മാരോടും ഒപ്പം നിൽക്കുകയും, പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്റെ കർത്വവ്യങ്ങൾ നിറവേറ്റാൻ പരിശ്രമിച്ചിട്ടുണ്ട്.
2022-25 വർഷത്തെ ഇലക്ഷനിൽ സ്റ്റേറ്റ് ജോ: സെക്രട്ടറിയായി മത്സരിക്കാതെ പിടിവാശിയില്ലതെ മറ്റൊരാൾക്ക് അവസരം നല്കുകയായിരുന്നു. ഇത് ഒരു നല്ല മാതൃകയാണ്,പലരും പദവികൾക്ക് വേണ്ടി ഏത് തന്ത്രവും മെനയുമ്പോൾ സ്വയം മറ്റോരാൾക്ക് വേണ്ടി മാറി നില്ക്കാൻ തയ്യാറായത് അഭിനന്ദിക്കേണ്ടത് തന്നെയാണ്. കൂടാതെ താൻ അംഗമായിരിക്കുന്ന ലോക്കൽ സഭയ്ക്കും, സെന്ററിനും ഒരഭിമാനമാണ് ബ്രദർ ജി കുഞ്ഞച്ചൻ വാളകം . സൗമ്യതയുടെ പര്യായമായ കുഞ്ഞച്ചൻ നീതിക്ക് വേണ്ടി പോരാടുവാൻ ജനറൽ കൗൺസിലിൽ ഒരംഗമാകുന്നത് അന്ത്യന്താപേക്ഷിതമാണ്.
ഈ വരുന്ന ഐ പി സി തെരെത്തെടുപ്പിൽ ദൈവഹിതപ്രകാരം ജനറൽ കൗൺസിലിലേക്ക് ഒരവസരം ലഭിച്ചാൽ ഐ.പി.സി യുടെ ‘ഉന്നമനത്തിനായ് തെരെഞ്ഞെടുക്കപ്പെടുന്ന ജനറൽ എക്സിക്യൂട്ടീവ്സ്നോട് ചേർന്ന് തനിക്ക് കഴിവുള്ളടത്തോളം സഭയ്ക്ക് വേണ്ടി , നീതിയ്ക്കും, ധർമ്മത്തിനും ,ആത്മീയമായും ഭൗതികമായും പ്രവർത്തിക്കുമെന്ന് ജി.എം ന്യൂസിനോട് ഒരഭിമുഖത്തിൽ താൻ പങ്കുവയ്ച്ചു . കേരളത്തിലെ 11 നിയോജക മണ്ഡലത്തിലേയും വോട്ടന്മാരായ ദൈവദാസന്മാരുടേയും സഭാ പ്രതിനിധികളുടെയും പിന്തുണയും , പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.





