വാർത്ത:- N.S. നെല്ലിക്കുന്നo
ഭാരത സർക്കാരിന്റെ ലൈസൻസ് അംഗീകാരത്തോട് ഇന്ത്യയിൽ പ്രവർത്തിച്ചു വരുന്ന HRF ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റിയും . ഹരിപ്പാട്, കായംകുളം തുടങ്ങിയ മണ്ഡലം കമ്മറ്റി രൂപികരണവും ഇന്ന് (16/2/23) ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ വൈകിട്ട് മൂന്നു മണി മുതൽ നടക്കും. HRF ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രി. റോയ് ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന യോഗം നാഷണൽ ചെയർമാൻ ശ്രീ മുജീഫ് അവർകൾ ഉത്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പോൾ സുരേന്ദ്രൻ സംഘടന വിശദീകരണം നടത്തും. ശ്രി. സാജൻ വർഗീസ് സ്വാഗതവും, ജില്ലാ സെക്രട്ടറി റിപ്പോർട്ടും അവതരിപ്പിക്കും. തുടർന്ന് 1D വിതരണവും , ഹരിപ്പാട്, കായംകുളം എന്നീ മണ്ഡലം കമ്മിറ്റി രൂപീകരണവും നടക്കും. ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുന്നു.




