റിപ്പോർട്ടർ :- കെ.റ്റി ജോസഫ് പാലക്കാട്
ഐ.പി.സി കേരള ഘടകത്തിന്റെ 2022 – 25 വർഷത്തേക്കുള്ള സ്റ്റേറ്റ് ഭരണ സമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് ദൈവഹിതമായാൽ ആഗസ്റ്റ് 2 മുതൽ 18 വരെ കേരളത്തിന്റെ 11 പ്രധാന കേന്ദ്രങ്ങളിൽ വച്ച് വോട്ടെടുപ്പ് നടക്കുകയാണ്. പാലക്കാടിന്റെ ശബ്ദമായി ബ്രദർ പി.വി മാത്യൂ കേരള സ്റ്റേറ്റ് കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്നു.

ഒരു പാരബര്യ മാർത്തോമാ കുടുംബത്തിൽ ജനിച്ചു വളർത്തപ്പെട്ടു. 1983 ഫെബ്രുവരി 8-ാം തിയതി യേശുക്രിസ്തുവിനെ രക്ഷിതാവായി സ്ഥികരിച്ചു. പാസ്റ്റർ PC. ശാമുവേലിന്റെ കൈകീഴിൽ സ്റ്റാനമേറ്റു. പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുകയും,ഇന്ത്യാ ഗവൺമെന്റിന്റെ ഔദ്യോഗികതലത്തിൽ 40 വർഷത്തോളം ഓഫീസർ റാങ്കിൽ നിന്നും വിരമിച്ചു. തുടർന്ന് ഐ.പി.സി പാലക്കാട് നോർത്ത് സെന്റർ പാസ്റ്റർ എം വി മത്തായിയോട് ചേർന്ന് സുവിശേഷ വേലയിൽ പങ്കാളിയായി. സെന്റർ ഇവാഞ്ചലിസം ബോർഡ് കൺവിനർ , ലാന്റ് ബോർഡ് ചെയർമാൻ, എന്നീ നിലകളിലും, ഡൽഹി സ്റ്റേറ്റിന്റെ കൗൺസിൽ മെമ്പറായി പല തവണയും, ഒരു ടേമിൽ ഡൽഹി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. നിലവിൽ ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ മെബറായും . മലബാർ മിഷൻ ബോർഡിന്റെ സെക്രട്ടറിയായും ഡിസ്ടിക്ക്റ്റ് ലാന്റ് ആന്റ് ബിൽഡിംഗ് ബോർഡ് ചെയർമാൻ ആയും സേവനം ചെയ്തു വരുന്നു. കർത്തൃ വേലയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ധാരാളം കർത്തൃദാസന്മാർക്ക് പലപ്പോഴും ഒരു ആശ്വാസമായി തീർന്നിട്ടുണ്ട്. ചാരിറ്റി -ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിൽ സജീവ പങ്കാളിത്വമാണ് പി.വി മാത്യൂ സാർ .ഈ വരുന്ന സ്റ്റേറ്റ് കൗൺസിൽ തെരെത്തെടുപ്പിൽ ദൈവഹിതപ്രകാരം ഒരവസരം കൂടി ലഭിച്ചാൽ ഐ.പി.സി യുടെ ‘ഉന്നമനത്തിനായ് തെരെഞ്ഞെടുക്കപ്പെടുന്ന എക്സിക്യൂട്ടീവ്സ്നോട് ചേർന്ന് തനിക്ക് കഴിവുള്ളടത്തോളം ആത്മീയമായും ഭൗതികമായും പ്രവർത്തിക്കുമെന്ന് ജി.എം ന്യൂസിനോട് ഒരഭിമുഖത്തിൽ താൻ പങ്കുവയ്ച്ചു . പാലക്കാടിന്റെ വോട്ടന്മാരായ ദൈവദാസന്മാരുടേയും സഭാ പ്രതിനിധികളുടെയും പിന്തുണയും , പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.


