Home Daily news കനത്ത മഴ; ബാംഗ്ലൂർ സിറ്റി വെള്ള കെട്ടിൽ, ഗതാഗത കുരുക്ക് രൂക്ഷം

കനത്ത മഴ; ബാംഗ്ലൂർ സിറ്റി വെള്ള കെട്ടിൽ, ഗതാഗത കുരുക്ക് രൂക്ഷം

0

തോമസ് ജേക്കബ് കണ്ണൂർ

ബെംഗളൂരു: കനത്തമഴയെ തുടർന്ന് ബെംഗളൂരുവിന്റെ പലഭാഗങ്ങളും വീണ്ടും വെള്ളത്തിനടിയിലായി. പ്രധാന നഗരഭാഗങ്ങളിലെല്ലാം കനത്ത ഗതാഗത കുരുക്കാണ്. വീടുകളും വെള്ളത്തിനടിയിലായി. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ബെംഗളൂരു കനത്ത വെള്ളപ്പൊക്കത്തിന് സാക്ഷിയാകുന്നത്.
പ്രധാനസ്ഥലങ്ങളിലെ വീടുകളുടെ താഴ്ന്നഭാഗം വെള്ളത്തിനടിയിലായതോടെ ജനങ്ങൾ ദുരിതത്തിലാണ്. താമസക്കാരോട് സൂരക്ഷിത സ്ഥാനത്തേക്ക് മാറാനും കുട്ടികളെ സ്കൂളുകളിലേക്ക് വിടരുതെന്നും ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു.
എക്കോസ്പേസ്, കെ.ആർ മാർക്കറ്റ്, സിൽക്ക് ബോർഡ് ജംഗ്ഷൻ, വർത്തൂർ, സർജാപുർ എന്നീ ഭാഗങ്ങളെ വലിയ രീതിയിലാണ് വെള്ളപ്പൊക്കം ബാധിച്ചത്. കെട്ടിടത്തിന് താഴെ പാർക്ക് ചെയ്ത വാഹനങ്ങൾ വെള്ളത്തിനടിയിലായതിന്റെ
ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും ഇതേ അവസ്ഥയായിരുന്നു ബെംഗളൂരുവിലുണ്ടായിരുന്നത്.
എയർപോർട്ട് റോഡ് വെള്ളത്തിൽ മുങ്ങിയതോടെ ബസ്സുകളും മറ്റ് വാഹനങ്ങളും റോഡിൽ നിലച്ചുപോയതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. വർത്തൂരിലെ ബലഗിരി-പനന്തൂർ റോഡിലേക്ക് വലിയ രീതിയിൽ വെള്ളമെത്തിയതോടെ റോഡ് പുഴയായി മാറിയ സ്ഥിതിയാണ്. മഹാദേവപുരത്തെ മുപ്പതോളം കെട്ടിട സമുച്ചയങ്ങളെ മഴ ബാധിച്ചു. ഇവയുടെ താഴ്ഭാഗം പൂർണമായും മുങ്ങിയ നിലയിലാണ്.

വിവാഹ പരസ്യങ്ങൾക്ക് വിളിക്കുക 9562305 308.

വരനെ ആവശ്യമുണ്ട്
++++++++++++++++++
സ്റ്റാനപ്പെട്ട് , അഭിക്ഷേകം പ്രാപിച്ച ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ) അംഗവും, പെന്തെക്കോസ്തു അനുഭവത്തിൽ മാതൃകാ ജീവിതം നയിക്കുന്ന സൗന്ദര്യമുള്ള യുവതിയ്ക്ക് അനുയോജ്യനായ വരനെ ആവശ്യമുണ്ട്. 27 വയസ്, (27/11/1993) . ഉയരം 157, B com, PG, PhD,
കോളജ് അസി: പ്രൊഫസർ ,പെന്തെക്കോസ്തു മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ ആലോചന ക്ഷണിക്കുന്നു. (ഡോക്ടർ / എൻജിനിയർ / M Tch മുൻ ഗണന ) Details :- 9562 305 308, 7200007296.

LEAVE A REPLY

Please enter your comment!
Please enter your name here