Home Daily news മക്കളുടെ ആത്മഹത്യയിൽ പ്രതികാരംദമ്പതികളെ തീകൊളുത്തി കൊന്നു

മക്കളുടെ ആത്മഹത്യയിൽ പ്രതികാരം
ദമ്പതികളെ തീകൊളുത്തി കൊന്നു

0

ഷാജിവർഗ്ഗീസ് കലയപുരം

മക്കളുടെ ആത്മഹത്യയിൽ പ്രതികാരം
ദമ്പതികളെ തീകൊളുത്തി കൊന്നു

കിളിമാനൂർ:മുൻവൈരാഗ്യത്തിന്റെ പേരിൽ കിളിമാനൂർ മടവൂർ കൊച്ചാലുംമൂടിൽ ദമ്പതികളെ ചുറ്റികകൊണ്ട്‌ തലയ്ക്കടിച്ച്‌ പെട്രോൾ ഒഴിച്ചു കത്തിച്ചു. ആക്രമണത്തിനിരയായ മടവൂർ കൊച്ചാലുംമൂട് കാർത്തികയിൽ പ്രഭാകരക്കുറുപ്പ് (67), ഭാര്യ വിമലാദേവി (64) എന്നിവർ മരിച്ചു. പ്രഭാകരക്കുറുപ്പ് സംഭവസ്ഥലത്തും വിമലാദേവി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലുമാണ്‌ മരിച്ചത്. ഇവരെ ആക്രമിച്ച പഴയ അയൽവാസി കൂടിയായ കിളിമാനൂർ പനപ്പാംകുന്ന് അജിത് മന്ദിരത്തിൽ ശശിധരൻ നായർക്ക്‌(75) പൊള്ളേലേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനി രാവിലെ പതിനൊന്നോടെ പ്രഭാകരക്കുറുപ്പിന്റെ വീട്ടിൽ നിന്ന്‌ തീ പടരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ ശശിധരൻ ദേഹമാകെ പൊള്ളലേറ്റ നിലയിൽ വീട്ടുമുറ്റത്ത് കിടക്കുകയായിരുന്നു. ഓടിക്കൂടിയവർ ഇയാളുടെ ശരീരത്തിലെ തീയണച്ചു. തുടർന്നാണ്‌ രക്തത്തിൽ കുളിച്ച് പൊള്ളലേറ്റ നിലയിൽ പ്രഭാകരക്കുറുപ്പിനെയും വിമലാദേവിയെയും കണ്ടത്‌. ഇവരുടെ ശരീരത്തിലെ തീയണക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി വീട്ടിനുള്ളിൽ നിന്ന്‌ രക്ഷപ്പെടാൻ ശ്രമിച്ചു.
ഇതോടെ നാട്ടുകാർ തടഞ്ഞു. തുടർന്ന്‌ പള്ളിക്കൽ സിഐ ശ്രീജേഷിന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീടിന്റെസ്വീകരണമുറിയിലാണ്‌ ആക്രമണമുണ്ടായതെന്നാണ്‌ പൊലീസ്‌ നിഗമനം. അവിടത്തെ ഫർണിച്ചർ അടക്കം കത്തി നശിച്ച നിലയിലായിരുന്നു.
കൊലപാതകം നടന്ന പ്രഭാകരക്കുറുപ്പിന്റെ വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി
പ്രഭാകരക്കുറുപ്പ്‌ “കാർത്തികാ ഹോളോബ്രിക്സ്’ സ്ഥാപനവും രാംകോ സിമന്റിന്റെ ഏജൻസിയും നടത്തിവരികയാണ്. ശശിധരൻ വിമുക്തഭടനും.
ഇരുവരും പനപ്പാംകുന്നിൽ അയൽവാസികളായിരുന്നു. ശശിധരന്റെ മകനെ ഗൾഫിൽകൊണ്ടുപോയതുമായി ബന്ധപ്പെട്ട് 27 വർഷമായി പ്രഭാകരക്കുറുപ്പുമായി ശത്രുതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഗൾഫിലെ ജോലി ശരിയാകാത്തതിനാൽ ശശിധരന്റെ മകൻ ആത്മഹത്യ ചെയ്തിരുന്നു. സഹോദരൻ മരിച്ച വിഷമത്തിൽ സഹോദരിയും പിന്നീട് ആത്മഹത്യ ചെയ്തു. രണ്ടു മക്കളെയും നഷ്ടമായതോടെ പ്രഭാകരക്കുറുപ്പിനെ കൊല്ലാൻ ശശിധരൻ തീരുമാനിക്കുകയായിരുന്നു.പ്രഭാകരക്കുറുപ്പിന്റെയും വിമലാദേവിയുടെയും മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ. മക്കൾ: അനിത പി കുറുപ്പ് (യുപിഎസ്, പുരവൂർ), ചിഞ്ചു പി കുറുപ്പ്(കാർഷിക വികസന ബാങ്ക്, കിളിമാനൂർ). മരുമക്കൾ: ശ്രീജിത് (ഗൾഫ്), ബിജുകുമാർ(കരവാരം പഞ്ചായത്ത്)

LEAVE A REPLY

Please enter your comment!
Please enter your name here