Home Daily news ഏ.ജി പട്ടം പ്ലാമൂട് സഭയിൽ സംഘർഷാവസ്ഥ;. ആരാധനയ്ക്ക് തടസ്സം നേരിട്ടു

ഏ.ജി പട്ടം പ്ലാമൂട് സഭയിൽ സംഘർഷാവസ്ഥ;. ആരാധനയ്ക്ക് തടസ്സം നേരിട്ടു

0

വാർത്ത:- NS. Nellikunnam

അസംബ്ലീസ് ഓഫ് ഗോഡ് പട്ടം പ്ലാമൂട് സഭയിൽ ഞായറാഴ്ച രാവിലെ സംഘർഷാവസ്ഥ നേരിട്ടു. ആരാധന തടസ്സപ്പെട്ടു. ഇന്ത്യാ രാജ്യത്തിൽ പെന്തെക്കോസ്തു ആരാധനകളെ തടസ്സപ്പെടുത്തിയും , ദൈവദാസന്മാരെ മർദ്ദിച്ചും , കാരാഗൃഹത്തിൽ അടയ്ക്കപ്പെടുത്തുകയും ചെയ്യുന്നത് സുവിശേഷ വിരോധികളായിരുന്നു. ഇന്നിതാ പെന്തെക്കോസ്തു സഭകളിൽ പെന്തെക്കോസ്തു വിശ്വാസികൾ തന്നെ ആരാധന തടസ്സപ്പെടുത്തുന്നു. തിരുവനന്തപുരം പട്ടം പ്ലാമൂടിൽ സ്ഥിതി ചെയ്യുന്ന അസംബ്ലീസ് ഓഫ് ഗോഡ് സഭയിലാണ് ഇന്നലെ ഞായറാഴ്ച രാവിലെയാണ് സംഭവം അരങ്ങേറിയത്. രണ്ടു് സെക്ഷനുകളായിട്ടാണ് പ്രസ്തുത സഭയിൽ ആരാധന നടക്കുന്നത്. തിരുവനന്തപുരം പട്ടണത്തിൽ പലവിധ ആവശ്യങ്ങൾക്ക് വേണ്ടി വരുന്ന വിശ്വാസികളും , ജോലിക്കാരുമാണ് രാവിലെ 7 മണി മുതലുള്ള ആദ്യ ആരാധനയിൽ പങ്കെടുക്കുന്നത്. ദൃക്സാക്ഷികൾ പറയുന്നത് ഇങ്ങനെ :-
സഭാ പാസ്റ്റർ കർത്തൃമേശയ്ക്കു ഉള്ള വീഞ്ഞും അപ്പവും പാസ്നേജിൽ നിന്നും ഒരുക്കി സഭാ ഹാളിൽ പുൽപറ്റിൽ കൊണ്ടു വച്ചതിന് ശേഷം അടുത്ത പാത്രങ്ങൾ എടുക്കുവാനും വേണ്ടി പാസ്റ്റർ പാസ് നേജിലേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ ചില വിശ്വാസികളായ സഹോദരന്മാർ പുൽപറ്റിൽ വച്ചിരുന്ന കർത്തൃമേശ വസ്തുക്കൾ കൈക്കലാക്കി തിരികെ പാസ്നേജിൽ കൊണ്ടുപോയി വയ്ചതിനു ശേഷം, സഭാ പാസ്റ്റരുടെ മകളുടെ കൈയ്യിൽ നിന്നും പാസ് നേജിന്റെ താക്കോൽ തട്ടിയെടുത്തു പാസ് നേജ് പൂട്ടുകയും ചെയ്തു. പാസ്റ്റർക്ക് വസ്ത്രം മാറുവാൻ കഴിയാതെ പാസ് നേജിന്റെ പുറത്തുമായി. പ്രശ്നക്കാരനായ സഹോദരൻ, പാസ്റ്റർ ആരാധന നടത്തുവാൻ വരാൻ വൈകും ആയതിനാൽ എന്നെ ആരാധന തുടങ്ങുവാൻ ചുമതലപ്പെടുത്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആരാധന തുടങ്ങി . അതോടെ വിവരങ്ങൾ മനസിലാക്കിയ വിശ്വാസികൾ പലരും ചോദ്യം ചെയ്യുകയും,സഭ വിട്ട് പുറത്തേക്ക് പോകുകയും ചെയ്തു. ആരാധനയിൽ വർഷിപ്പ് ലീഡർ കർത്തൃമേശ എടുക്കാറില്ലെന്നും, കർത്തൃമേശ കൈകൊള്ളാത്തവർ ആരാധനയ്ക്ക് വർഷിപ്പ് ചെയ്യണ്ടായെന്ന് പാസ്റ്റർ വിലക്കുകയും ചെയ്തതാണ് സംഘാർഷാവസ്ഥയ്ക്ക് കാരണമായി തീർന്നതെന്നാണ് അറിവ്. ബഹളത്തിനിടയിൽ സഭാ പാസ്റ്ററെ ഉപദ്രവിക്കുവാൻ ശ്രമം നടന്നതായും അറിവുണ്ട്. ജി.എം ന്യൂസ് നേരിട്ട് സഭാപാസ്റ്ററെ ബന്ധപ്പെട്ടിരുന്നു. പാസ്റ്റർ നിരപരാധിയും, ആത്മിയനും , ദൈവത്തെ ഭയപ്പെടുന്നവനും മാകയാൽ പ്രസ്തുത സംഭവം സോഷ്യൽ മീഡിയയിൽ വരരുതെന്ന ആഗ്രഹം പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here