Home Daily news പാസ്റ്റർ ജേക്കബ് ജോൺ നടത്തിവരുന്ന ഉണർവ് യോഗങ്ങൾ, ഐ.പി.സി ഇലക്ഷൻ പ്രചരണങ്ങളാണെന്ന് ആരോപണം ഉയരുന്നു

പാസ്റ്റർ ജേക്കബ് ജോൺ നടത്തിവരുന്ന ഉണർവ് യോഗങ്ങൾ, ഐ.പി.സി ഇലക്ഷൻ പ്രചരണങ്ങളാണെന്ന് ആരോപണം ഉയരുന്നു

0

ജി.എം തിരുവനന്തപുരം

പാസ്റ്റർ ജേക്കബ് ജോണിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന ഉണർവ് യോഗങ്ങൾ, വരാനിരിക്കുന്ന ഐ.പി.സി ഇലക്ഷൻ മുന്നിൽ കണ്ടു കൊണ്ട് നടത്തുന്ന ഇലക്ഷൻ പ്രചരണമാണെന്ന ആരോപണങ്ങളും മായി ചില പാനൽ വക്താക്കളും , വാട്ട് സാപ് ഗ്രൂപ്പു ലോബി കളും രംഗത്ത് വന്നതായി സോഷ്യൽ മീഡികളിൽ വെളിപ്പെടുന്നു. എന്നാൽ ഇത് തികച്ചും കള്ള പ്രചരണങ്ങളാണെന്നും , പാസ്റ്റർ ജേക്കബ് ജോൺ നടത്തിവരുന്ന ഉണർവ് യോഗങ്ങളിൽ താല്പര്യമില്ലാത്ത പാനൽ തൊഴിലാളികളുടെ വ്യാജ പ്രചരണങ്ങളാണെന്നും ഐ.പി.സിയിലെ ആത്മീയ കാഴ്ചപ്പാടുള്ള വിശ്വാസ സമൂഹം അവകാശപ്പെടുന്നതായി അറിയുവാൻ കഴിയുന്നു. കേരളത്തിൽ, കോട്ടയത്തും. കൊട്ടാരക്കരയിലും, തിരുവനന്തപുരത്തും , ഇതുവരെ നടന്ന ഉണർവ് യോഗങ്ങൾ വമ്പിച്ച വിജയമായിരുന്നുയെന്നും, ആയിരങ്ങൾ പങ്കെടുത്തുയെന്നും, ധാരാളം പേർ സൂവിശേഷ വേലയ്ക്ക് വേണ്ടി സമർപ്പിച്ചു യെന്നും. ഐ പി സി യെക്കുറിച്ചോ , ഇലക്ഷൻ പാനലിനെക്കുറിച്ചോ, യാതോന്നും പരാമർശിച്ചിട്ടില്ലെന്നും അന്വക്ഷണത്തിൽ അറിയുവാൻ കഴിഞ്ഞതായി ജി എം മിഡിയ വക്താവ് വെളിപ്പെടുത്തി. പ്രസ്തുത ഉണർവ് യോഗങ്ങൾക്കെതിരായി നടത്തുന്ന കള്ള പ്രചരണങ്ങൾ കേവലം ഭാവന സൃഷ്ടി മാത്രമാണെന്ന് പാസ്റ്റർ പി.സി.ജോസഫ് എരണാകുളം ഒരു കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. ഇത്തരക്കാർ ഒളിഞ്ഞിരിക്കാതെ പരസ്യമായി രംഗത്ത് വന്ന് ക്രൂസേഡിൽ പങ്കെടുക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. വിമർശനങ്ങൾ പറയുന്നവരും , വിമർശനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരും, ഐ.പി.സി. ഭരണ കർത്താക്കളും ചേർന്നു ഐ.പി.സി സഭയുടെ ആത്മിയ ഉന്നമനത്തിനും , നിലവിലിരിക്കുന്ന മുഴുവൻ കേസുകളും ഇല്ലാതാകുവാനും. രാജ്യത്തിന്റെ മുഴുവൻ മേഖലകളിലും ഒരു ഉന്നർവ് റാലി നടത്തുവാൻ തായ്യാറാകുമോയെന്നും ചോദിക്കുന്നവരുണ്ട്. ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ ഉണർവിനായി ദൈവം എഴുന്നേൽപ്പിച്ച അപ്പൊസ്തലനാണ് പാസ്റ്റർ ജേക്കബ് ജോൺ യെന്ന് രാജസ്ഥാൻ റിജിയൺ പ്രസിഡന്റ് പാസ്റ്റർ വൈ യോഹന്നാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here