Home Daily news ഐ പി സി ജനറൽ ഭരണ സമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് 2023 ഫെബ്രുവരി 28 ന്

ഐ പി സി ജനറൽ ഭരണ സമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് 2023 ഫെബ്രുവരി 28 ന്

0

വാർത്ത: തോമസ് ജേക്കബ് കണൂർ

കുമ്പനാട്: ഐപിസി അന്തർദേശീയ എക്സിക്യൂട്ടീവ്സ് തെരഞ്ഞെടുപ്പ് 2023ഫെബ്രു. 28ന് നടത്തുവാൻ ഇന്നലെ (ഒക്ടോബർ 11) ഓൺലൈൻ വഴി കൂടിയ ജനറൽ കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഇലക്ഷൻ കമ്മീഷണറായി ജയൻ ചെറിയാനും (കൊട്ടാരക്കര), റിട്ടേണിങ് ഓഫീസർമാരായി ജോൺ തോമസ്, വർഗീസ് മത്തായി എന്നിവരും പ്രവർത്തിക്കും. 2023 – ലെ ജനറൽ കൺവെൻഷൻ ജനുവരിയിൽ നിലവിലെ ഭരണ സമിതിയുടെ നേതൃത്വത്തിൽ നടന്നേക്കും. കൺവെൻഷൻ പ്രയർ കൺവിനർ പാസ്റ്റർ ജേക്കബ് ജോൺ ആയിരിക്കുമെന്ന് അറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here