Home Daily news വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ, അമ്മ ഓടിച്ച കാർ ഇടിച്ചു ; മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ, അമ്മ ഓടിച്ച കാർ ഇടിച്ചു ; മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

0

തോമസ് ജേക്കബ് കണ്ണൂർ

കോഴിക്കോട് : അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടയിലാണ് സംഭവം. ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയിൽ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്നു ഫെബിന്നിന്റെയും മകൾ മറിയം നസീർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് മറിയം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ലുബ്ന ഓടിച്ച കാർ ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ കൊടുവള്ളിയിലെ
സ്വകാര്യ ആശുപത്രിയിലും പിന്നീട്
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും
പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവൻ
രക്ഷിക്കാനായില്ല, മൃതദേഹം കോഴിക്കോട്
മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക്
മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here