വാർത്താ :- കെ.റ്റി ജോസഫ് പാലക്കാട്
IPC മലബാർ സൗത്ത് സോൺ ഇവാഞ്ചലിസം ബോർഡിന്റെ നേതൃത്വത്തിൽ പരസ്യ യോഗങ്ങളും ഭവന സന്ദർശനവും ലഘുലേഖ വിതരണവും നടന്നു 12 ന് ബുധനാഴ്ച രാവിലെ 10 മണി മുതൽ കബളിച്ചുങ്കം IPC സഭയുടെ ആഭിമുഖ്യത്തിൽ പ്ളാപ്പുള്ളി, തോട്ടക്കര, മാപ്പെട്ടി, തേനാരി, പാറ, കല്ലുകുട്ടിയാൽ, കബളിച്ചുങ്കം, കൊഴിഞ്ഞാമ്പാറ, വണ്ണാമട, അഞ്ചാം മൈയിൽ തുടങ്ങിയ സ്ഥലങ്ങളിൽ പാസ്റ്റർമാരായ EV ജോർജ്ജ്, KT ജോസഫ്, ജോൺസൺ,, ജോജി ജോർജ്, ഷാജി,KM സിജു, മുരളി എന്നിവർ സോണലിൽ നിന്നും കൂടാതെ ഐ പി സി ചിറ്റൂർ സൗത്ത് സെന്ററിലെ ദൈവദാസന്മാരും ദൈവ വചനം പ്രസംഗിച്ചു പാസ്റ്റർ റോജി ഗാനശുശ്രുഷകൾക്ക് നേതൃത്വം വഹിച്ചു. 600ൽ അധികം ലഘു ലേഖകൾ വിതരണം ചെയ്തു. 100ൽ അധികം വീടുകളിൽ സന്ദർശനം നടത്തി. സോണൽ ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ EV ജോർജ്ജ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു ചിറ്റൂർ സൗത്ത് സെന്റർ മിനിസ്റ്റർ സമാപന പ്രാർത്ഥന നിർവഹിച്ചു







