Home Daily news *ഐ.പി സി കാസർഗോഡ് സെൻ്റർ, * സോദരി സമാജം പ്രവർത്തന ഉദ്ഘാടനം ആഗസ്റ്റ് 7...

*ഐ.പി സി കാസർഗോഡ് സെൻ്റർ, * സോദരി സമാജം പ്രവർത്തന ഉദ്ഘാടനം ആഗസ്റ്റ് 7 ന്*

0

സൈമൺ കാസർഗോഡ്

ഐ പി സി കാസർഗോഡ് സെന്ററിന്റെ ആത്മികവും ഭൗതീകവുമായ അനുഗ്രഹത്തിന് വേണ്ടി ആഗസ്‌റ്റ് മാസം 5-ാം തിയതി മുതൽ ചെറുവത്തൂർ ഐ പി സി ചർച്ചിൽ വെച്ച് നടത്തപ്പെടുന്ന ഉപവാസ പ്രാർത്ഥനയോടു അനുബന്ധിച്ച്, സമാപന ദിവസം ദൈവഹിതമായാൽ 7- ന് ബുധൻ രാവിലെ 10 മണിക്ക് ഐപിസി കാസറഗോഡ് സെന്റർ സഹോദരി സമാജം പ്രവർത്തന ഉത്ഘാടനം നടത്തും. ഈ പ്രവർത്തന ഉത്ഘാടന സമ്മേളനത്തിലേക്ക് എല്ലാ ദൈവദാസന്മാരെയും കുടുംബമായും, സഭയായും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു
ഐപിസി കാസറഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യൂ ഉത്ഘാടനം നിർവഹിക്കും
സിസ്റ്റർ ജയമോൾ രാജു (സ്റ്റേറ്റ് സെക്രട്ടറി വിമൻസ് ഫെല്ലോഷിപ്പ്) വചന ശുശ്രൂഷ നടത്തും.
കാസറഗോഡ് സെൻ്റർ സഹോദരി സമാജത്തിന് വേണ്ടി… ലില്ലി സന്തോഷ്, കുഞ്ഞുമോൾ ജോർജ്, ഷേർളി ജയ്മോൻ
9400532159, 9446245620, 8281514836

LEAVE A REPLY

Please enter your comment!
Please enter your name here