ഷാജിവർഗ്ഗീസ് കലയപുരം
റെയില്‍വേ ട്രാക്കിൽ നിന്നു സുഹൃത്തിനെ കൊണ്ട് ഫോണിൽ ചിത്രം എടുക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.
ഇന്നലെ രാത്രി ഏഴ് മണിയോടെ മുളന്തുരുത്തി ചെങ്ങോലപ്പാടം
റെയില്‍വേ ഗേറ്റിനു സമീപത്തായിരുന്നു അപകടം.വൈക്കം
തെക്കേനട കണ്ണാട്ട് കൃഷ്ണന്റെയും സുലോചനയുടെയും മകന് അജിത്ത് (26) ആണ് മരിച്ചത്.
ട്രെയിന്‍ വരുന്ന സമയം
സുഹൃത്തിൻ്റെ സഹായത്തോടെ ഫോട്ടോയെടുക്കാനായി പോസ് ചെയ്തപ്പോഴാണു അജിത്തിനെ
ട്രെയിന്‍ തട്ടിയത്.
ട്രാക്കിൽ നിൽക്കുന്ന ചിത്രത്തിനു പിന്നിൽ ട്രെയിന്‍ കൂടിഉൾപ്പെടുത്തി വരുന്ന രീതിയിൽ ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം. അജിത്ത് ട്രാക്കിൽ നിന്ന് മാറുന്നതിന് മുമ്പേ കണക്കുക്കൂട്ടൽ പിഴച്ച് വേഗത്തിൽ എത്തിയ ട്രെയിൻ
യുവാവിനെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
ഇരുവരും സമീപത്തെ
വർക്ക് ഷോപ്പിൽ വാഹനം നന്നാക്കാൻ എത്തിയതായിരുന്നു.
മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഗീതുവാണ് സഹോദരി.




