Home Daily news പാകിസ്ഥാനിൽആശുപത്രിയുടെ മേൽ തട്ടിൽ 200 – ഓളം അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി ; മുഖ്യമന്ത്രി അന്വ...

പാകിസ്ഥാനിൽആശുപത്രിയുടെ മേൽ തട്ടിൽ 200 – ഓളം അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി ; മുഖ്യമന്ത്രി അന്വ ക്ഷണത്തിന് ഉത്തരവിട്ടു

0

വാർത്താ :- സുന്ദരേശൻ പോത്തൻകോട്

ആശുപത്രിയുടെ മേൽക്കൂരയിൽ 200ഓളം അഴുകിയ മൃതദേഹങ്ങൾ; 5 വർഷത്തിനിടയിൽ ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി; അന്വേഷണത്തിന് ഉത്തരവിട്ടു
പാകിസ്താനിലെ ആശുപത്രിയുടെ മേൽക്കൂരയിൽ 200ഓളം മൃതദേഹങ്ങൾ കണ്ടെത്തി.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി താരിഖ് സമാൻ ഗുജ്ജാർ ആശുപത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിയ തനിക്ക് ഒരാൾ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ഗുജ്ജാർ പറയുന്നു.
ഇവിടേക്കുള്ള വാതിൽ തുറക്കാൻ ആദ്യം ജീവനക്കാർ തയ്യാറായിരുന്നില്ല. കേസെടുക്കുമെന്ന് പറഞ്ഞതോടെയാണ് അവർ വാതിൽ പോലും തുറന്നതെന്നും അദ്ദേഹം പറഞ്ഞു. 200ഓളം മൃതദേഹങ്ങൾ തറയിൽ കിടക്കുന്നതാണ് കണ്ടത്.
പുരുഷന്മാരുടേയും സ്ത്രീകളുടേയും മതദേഹങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here