വാർത്ത: NS. Nellikunnam
ചെറിയനാട് പാസ്റ്റർ ജയിംസ് കെ. ഈപ്പന് (ഫുജൈറ ജയിംസ്) ഐ.പി.സി യുടെ അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള പദവിയായി ഓർഡിനേഷൻ ലഭിച്ചു. ഐ.പി സി ജനറൽ കൗൺസിലിന്റെ ആഭിമുഖ്യത്തിലായിരുന്നു ഓഡിനേഷൻ . ദീർഘ വർഷങ്ങളായി യു എ ഇ ഫുജൈറയിൽ താമസിച്ചു കൊണ്ട് ഫുജൈറ ദൈവസഭയുടെ പാസ്റ്ററായി കർത്തൃ വേലവിൽ ആയിരിക്കുന്നു. 1996-ൽ പാസ്റ്റർ കെ എം ജോണും , , പാസ്റ്റർ കെ.സി ജോണും പ്രീ ഓർഡിനേഷൻ നൽകിയിരുന്നു. പാസ്റ്റർ ജയിംസ് കെ. ഈപ്പൻ 26 വർഷത്തിനു ശേഷമാണ് അദ്ധ്യക്ഷ പദവി സ്വീകരിക്കുന്നത്. അനേക ആത്മക്കളെ നേടുവാനും, കർത്തൃ വേലയിൽ അനേക സഭകൾക്കും, ശുശ്രുഷകന്മാർക്കും , വിശ്വാസ കുടുംബങ്ങൾക്കും ,സാബത്തിക രംഗത്ത് ഒരു ആശ്വാസമാണ് ‘പാസ്റ്റർ ജയിംസ് .കെ. ഈപ്പൻ. നല്ല സാക്ഷ്യത്തിന്റെ ഉടമയും, കൺവെൻഷൻ പ്രാസംഗികനും, എഴുത്തുകാരനും മാണ്. ഇന്നലെ (2-11-22) ബുധനാഴ്ച വൈകിട്ട് 5 മണി മുതൽ 7-30 വരെ ചെങ്ങന്നൂർ പുലിയൂർ,സ്വഭവനത്തിൽ വച്ച് കൂടിയ ആത്മിയ സംഗമത്തിൽവച്ചാണ് ഓർഡിനേഷൻ ശുശ്രുഷ നടന്നത്. ഐ.പി.സി. മാവേലിക്കര വെസ്റ്റ് സെന്റെർ മിനിസ്റ്റർ പാസ്റ്റർ ജോൺ കെ.മാത്യൂ അദ്ധ്യക്ഷ വഹിച്ചു. ഐ.പി സി അന്തർദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ് ഓർഡിനേഷൻ ശുശ്രൂഷ നിർവഹിച്ചു. ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് മുഖ്യ സന്ദേശം നൽകി. പാസ്റ്ററന്മാരായ അനി ജോർജ്ജ്, ശാമുവേൽ ജോൺ , തോമസ് ജോൺ ,ജോബി ജോൺ ,ജോൺ ഐ.പി.സി ചെറിയനാട്, അതിരൂപൻ, ജോഷി വർഗിസ് . ജോൺ മാമൻ .പോൾ സുരേന്ദ്രൻ , ബ്രദർ വർഗീസ്, ബ്രദർ റോയ് ചെറിയനാട് ,തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സിസ്റ്റർ ഡാർലിയാണ് ഭാര്യ. ലൂദിയാ , ജോഷ്യാ, ജോയൽ , ജോസഫ് എന്നിവർ മക്കളും മാണ്. നാലു മരുമക്കളും നാല് കൊച്ചുമക്കും ഉണ്ടു്.
പ്രിയ കർത്തൃദാസന്റെ ശുശ്രൂഷകളുടെ അനുഗ്രഹത്തിനായി ദൈവമക്കളുടെ പ്രാർത്ഥന ആവശ്യപ്പെടുന്നു.




