എൻ എസ് നെല്ലിക്കുന്നം
പാലക്കാട് :- പാലക്കാട് ജില്ലയിലെ പാലക്കാട് നോർത്ത്, പാലക്കാട് സൗത്ത്, മീനാക്ഷി പൂരം എന്നീ സെന്റെറുകളുടെ സംയുക്ത മാസയോഗംവും, ഓർഡിനേഷൻ ശുശ്രൂഷയും, 12 ന് ശനിയാഴ്ച പാലക്കാട് ജോബീസ് മാളിൽ രാവിലെ 9.30 മുതൽ നടക്കും. ഐ.പി.സി അന്തർദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ്, ഐപിസി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ എന്നിവർ മുഖ്യ അതിഥികളായി ശുശ്രൂഷകൾക്കായി പങ്കെടുക്കും. ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ മെബറന്മാരും സെന്റെർ ശുശ്രുഷകന്മാര്യം പങ്കെടുക്കും. മൂന്ന് സെന്ററുകളിലായി പതിനൊന്ന് ശുശ്രൂഷകന്മാർക്കാണു ഓഡിനേഷൻ നൽകുന്നത്.





