സുനിൽ ഒറ്റപ്പാലം
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കാര്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 44 വയസുള്ള മലയാളി യുവാവ് ഷാജി മാത്യു നിര്യാതനായി.
ക്രെയ്ഗിബേണില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ഷാജി മാത്യുവാണ് മരിച്ചത്. ടാക്‌സി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ മാസം ഏഴിന് മെല്‍ബണിൽ വച്ച് ഉണ്ടായ അപകടത്തിൽ തീപിടിച്ച കാറില്‍നിന്ന് പുറത്തെടുത്ത ഷാജിക്ക് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് ഷാജിയെ വ്യോമമാര്‍ഗം മെല്‍ബണിലെ ആല്‍ഫ്രഡ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.
മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തേലിക്ക ഇടവകാംഗമായ ഷാജി കോട്ടയം മറ്റക്കര സ്വദേശിയാണ്. മണ്ണൂർ മറ്റക്കര പള്ളി ഇടവക മേത്തായത് കുടുംബാംഗമാണ് ഷാജി.
കുറുമുള്ളൂർ വള്ളിശ്ശേരിക്കാട്ടിൽ കുടുംബം സ്മിതയാണ് ഭാര്യ.
മക്കൾ – സ്നേഹ , സച്ചിൻ , ജോയൽ




