Home Daily news കേരള മുഖ്യമന്ത്രി പിണറായി വിജയനുമായിഐ.പി.സി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾകൂടികാഴ്ച നടത്തി

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി
ഐ.പി.സി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ
കൂടികാഴ്ച നടത്തി

0

ഷാജിവർഗ്ഗീസ് കലയപുരം

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായിഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്കൂടികാഴ്ച നടത്തി

തിരുവനന്തപുരം: ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസും സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ എന്നിവർ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ തീരുമാന പ്രകാരം മുഖ്യമന്ത്രിയുമായി കൂടി കാഴ്ച നടത്തി നിവേദനം സമർപ്പിച്ചു.കേരളത്തിലെ പെന്തെകൊസ്തു ആരാധനാലയങ്ങളുടെ നിർമാണവുമായി ബന്ധപെട്ടുള്ള പ്രശ്നങ്ങൾ, സഭാഹാളുകളുടെ പണികൾ തടസ്സപ്പെടുത്തുന്ന സങ്കീർണ്ണമായ വ്യവസ്ഥകൾ ഇളവ് ചെയ്യുക, വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് വന്ന ഹൈക്കോടതി വിധിയുമായുള്ള വിഷയങ്ങൾ, മൃതശരീരങ്ങൾ സംസ്കരിക്കുന്നതിന് സെമിത്തേരികൾ അനുവദിക്കുക തുടങ്ങിയ കേരളത്തിലെ പെന്തകോസ്ത് സമൂഹം നേരിടുന്ന വിവിധങ്ങളായ വിഷയങ്ങൾ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ അവതരിപ്പിച്ചു.കൂടി കാഴ്ചയെ തുടർന്ന് ഈ വിഷയങ്ങൾ ഉന്നയിക്കുന്ന നിവേദനം ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് മുഖ്യമന്ത്രിക്ക് കൈ മാറി. വിഷയങ്ങൾ വിശദമായി പഠിച്ചു ഉചിതമായ തീരുമാനങ്ങൾ കൈ കൊള്ളുമെന്നു മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.മുഖ്യമന്ത്രിയുമായുള്ള കൂടി കാഴ്ച്ചയിൽ ഐപിസി ജനറൽ കൗൺസിൽ അംഗം റെജി കൊന്നനിൽക്കുന്നതിൽ, കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ബിനു ജോർജ് എന്നിവരും സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here