Home Daily news ചർച്ച് ഓഫ് ഗോഡ് ഹൈറേഞ്ച് മേഖല കൺവെൻഷന് അനുഗ്രഹ സമപ്തി.

ചർച്ച് ഓഫ് ഗോഡ് ഹൈറേഞ്ച് മേഖല കൺവെൻഷന് അനുഗ്രഹ സമപ്തി.

0

വാർത്ത……ജി പി കുറ്റിച്ചൽ

ഇടുക്കി :2022 ഡിസംബർ 15 മുതൽ 18 വരെ കട്ടപ്പന CSI ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട മേഖല കൺവെൻഷൻ കുമിളി സെന്റർ പാസ്റ്റർ N R സെനുവിന്റെ ആദ്യക്ഷതയിൽ കൌൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ് ഉത്ഘാടനം ചെയ്തു…പാസ്റ്റർ മാരായ Dr. Shibu k mathew, പാസ്റ്റർ ജെൻസൺ ജോയ്, പാസ്റ്റർ p c ചെറിയാൻ, പാസ്റ്റർ ജോ തോമസ്, evg. എബ്രഹാം ജോർജ് തുടങ്ങിയവർ ദൈവവചനം സംസാരിച്ചു.. പാസ്റ്റർ ജെൻസൺ ജോയ്, പാസ്റ്റർ k A ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ 18 അംഗ മേഖല ക്വയർ ഗാനംശുശ്രുഷയ്ക്കു നേതൃത്വം നൽകി… വളരെ ചിട്ടയായ നിലയിൽ അനുഗ്രഹിക്കപെട്ട ആരാധനയ്ക്ക് നേതൃത്വം നൽകിയ ദൈവ ദാസന്മാരും, ഗായക സംഘവും അഭിനന്ദനം അർഹിക്കുന്നു കർത്താവു അവരെ അനുഗ്രഹിക്കട്ടെ. അവരോടൊപ്പം പാസ്റ്റർ തഞ്ചവൂർ വില്യംസ്, br ഇമ്മനുവേൽ k b തുടങ്ങിയ ദൈവ ദാസന്മാരും വർഷിപ്പിന് നേതൃത്വം കൊടുത്തു.. സമാപന ദിവസം സംയുക്ത സഭായോഗം ഹൈറേഞ്ച് മേഖയിൽ ഒരു പുതിയ അനുഭവം ആയിരുന്നു… നൂറു കണക്കിന് ദൈവമക്കൾ വിവിധ സ്ഥലങ്ങളിൽ നിന്നും ഒഴുകി എത്തിയ മീറ്റിങ് ദൈവസഭയുടെ സ്റ്റേറ്റ് ഓവർസീർ REV. C C തോമസ് സാർ ദൈവ വചനം ശുഷ്രുഷിക്കുകയും തിരുമേശാ ശുശ്രുഷ നിർവഹിക്കുകയും ചെയ്തു, സംയുക്ത ആരാധയിൽ Y P E കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ മാത്യു ബേബി ആശംസകൾ അറിയിച്ചു…

LEAVE A REPLY

Please enter your comment!
Please enter your name here