Thomas Jacob Kannur
ഇംഫാൽ: മണിപ്പൂരിൽ സ്കൂൾ ബസ് മറിഞ്ഞ് നിരവധി വിദ്യാർഥികൾ മരിച്ചതായി റിപ്പോർട്ട്. മണിപ്പൂരിലെ നോനെ ജില്ലയിൽ ബുധനാഴ്ചയായിരുന്നു സംഭവം. ലങ്സായ് തുബങ് ഗ്രാമത്തിൽവെച്ച് വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് മറ്റൊരു ബസിലിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിദ്യാർഥികളുമായി
പഠനയാത്രയ്ക്ക് പോയ ബസാണ് അപകടത്തിൽപെട്ടതെന്ന് ടൈംസ് നൌ
റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽ എത്രപേർ മരിച്ചു എന്നത് സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. അപകടത്തിൽ നിരവധി പേർക്ക്പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. സംഭവസ്ഥലത്തേക്ക് എസ്.ഡി.ആർ.എഫിനെയും മെഡിക്കൽ സംഘത്തെയും ജനപ്രതിനിധികളേയും അയച്ചതായി മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ട്വീറ്റ് ചെയ്തു.





