Home Daily news ഡൽഹിയിൽ ക്രിസ്മസ് പ്രോഗ്രാം നടത്തിയവരെ ക്രൂരമായി തല്ലിച്ചതച്ചു

ഡൽഹിയിൽ ക്രിസ്മസ് പ്രോഗ്രാം നടത്തിയവരെ ക്രൂരമായി തല്ലിച്ചതച്ചു

0

സൂന്ദരേശൻ പോത്തൻകോട്

ന്യൂഡൽഹി : ന്യൂഡൽഹി സ്വരൂപ് നഗർ ഡൽഹി ബൈപാസിനു സമീപം ക്രിസ്മസ്സ് സമാധാന സന്ദേശ സമ്മേളനം നടന്നയിടത്ത് സുവിശേഷ വിരോധികളുടെ അക്രമണം.
സ്ത്രീകളും കുട്ടികളും കൂടാതെ പാസ്റ്റർ ഡേവിഡ് ഭരദ്വാജ്, ബ്രദർ പ്രേംകുമാർ, ബ്രദർ ബെന്നി ( ഐസിപിഎഫ് എൻജോലോസ് നോർത്ത് ഇന്ത്യ
തുടങ്ങിയവർക്കും ക്രൂരമർദനം ഏറ്റു. മർദ്ദനത്തിൽ പ്രേം കുമാറിന്റെ രണ്ടു പല്ലുകൾ നഷ്ടപ്പെട്ടു. വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് ഏകദേശം അരമണിക്കൂറിന് ശേഷം പോലീസ് എത്തി ഇവരെ ഭവനങ്ങളിലേക്ക് അയച്ചു. നോർത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്ക് നേരിടുന്ന അക്രമങ്ങൾ വർധിച്ചു വരുന്നതിൽ ക്രൈസ്തവ സമൂഹം ആശങ്കാകുലരാണ്.
ഐ.പി.സി നോർത്തേൺ
റീജിയണിലെ
ശുശ്രൂഷകന്മാർക്കാണ് മർദ്ദനം
ഏറ്റതെന്നാണ് വിവരം. വാർത്ത: സുന്ദരേശൻ പോത്തൻകോട്

LEAVE A REPLY

Please enter your comment!
Please enter your name here