Home Daily news തിരുവനന്തപുരത്ത് സ്പെഷ്യൽ മീറ്റിംഗ്;ആത്മിയ സംഗമം ജനുവരി 10 നു നാലാഞ്ചിറ AG. യിൽ

തിരുവനന്തപുരത്ത് സ്പെഷ്യൽ മീറ്റിംഗ്;
ആത്മിയ സംഗമം ജനുവരി 10 നു നാലാഞ്ചിറ AG. യിൽ

0

വാർത്ത :- N. S. നെല്ലിക്കുന്നം

തിരുവനന്തപുരത്ത് സ്പെഷ്യൽ മീറ്റിംഗ്;
ആത്മിയ സംഗമം ജനുവരി 10 നു നാലാഞ്ചിറ AG. യിൽ

നോർത്ത് ഇന്ത്യ അപ്പൊസ്തോലൻ എന്നറിയപ്പെടുന്ന പ്രശസ്ത മിഷനറി പാസ്റ്റർ സ്റ്റീഫൻ ബഞ്ചമിൻ യു എസ് എ ഇന്ത്യയിൽ നടത്തിവരുന്ന ആത്മീയ ഉണർവ് യോഗത്തിന്റെ ഭാഗമായി 2023 ജനുവരി 10 ന് തിരുവനന്തപുരം നാലാഞ്ചിറ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വച്ചു ആത്മീയ സംഗമം നടക്കും. വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടക്കുന്ന ആത്മിയ കൂട്ടാഴ്മയിൽ പാസ്റ്റർ സ്റ്റീഫൻ ബഞ്ചമിൻ ദൈവ വചന ശുശ്രൂഷ നിർവഹിക്കുന്നു. മഹാ പ്രതിഫലം മുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുത്. എന്നതാണ് തീം. കൂടാതെ ഒഡീഷയിലെ കാണ്ട മാനിൽ 2007-2008 കാലഘട്ടത്തിൽ 160-ൽ പരം പേർ രക്തസാക്ഷിത്വം വഹിച്ചു സംഭവത്തിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിസ്തീയ പീഢനത്തിന് ഇരയായ സുവിശേഷകൻ ഡീഗൽ തന്റെ അനുഭവ സാക്ഷ്യം പങ്കുവെയ്ക്കും. ഐ.പി സി താബോർ സഭാംഗവും. ഐ പി സി മുൻ ഇലക്ഷൻ കമ്മീഷണറുംമായ ജി ഐസക്ക് സാറിനൊടപ്പം . പാസ്റ്റർ റ്റി എം മാമച്ചൻ.പാസ്റ്റർ റ്റി ആർ ബൈജു .എന്നിവർ കോഡിനേ സ്റ്റേഴ്സായി പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here