വാർത്താ:-സാം വഴയില
തിരുവനന്തപുരം: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ആറ്റിങ്ങൽ സെന്റർ 24 -ാമത് വാർഷിക കൺവെൻഷൻ ഇന്ന് ആരംഭിക്കും. 8 ന് സമാപനം തോന്നയ്ക്കൽ സീയോൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന കൺവെൻഷൻ ആറ്റിങ്ങൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ വിൽസൺ ഹെൻട്രി ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ സി.സി. എബ്രഹാം, പാസ്റ്റർ ഷാജി എം. പോൾ, പാസ്റ്റർ സാം മാത്യു, പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ പ്രസംഗിക്കും. പാസ്റ്റർ രാജേഷ് വക്കം, ഷാരോൺ വർഗീസ്, ഫ്ലവി ഐസക് എന്നിവരോടൊപ്പം സെന്റർ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
വെള്ളി രാവിലെ 10ന് സോദരി സമാജം വാർഷികവും, ശനി രാവിലെ 9ന് ബൈബിൾ സ്കൂൾ ഗ്രാജുവേഷനും, ഉച്ചയ്ക്ക് 2ന് പി.വൈ.പി.എ സണ്ടേസ്കൂൾ വാർഷികവും ഞായർ രാവിലെ 9ന് സ്നാനവും സംയുക്ത സഭാ യോഗവും കർത്തൃമേശയും നടക്കും.
ബിനു എബ്രഹാം (സെന്റർ സെക്രട്ടറി), പാസ്റ്റർ ഷാജി എബ്രഹാം (പ്രയർ കൺവീനർ), പാസ്റ്റർ ആൻസൻ അഗസ്റ്റിൻ (പബ്ലിസിറ്റി കൺവീനർ) എന്നിവർ നേതൃത്വം നൽകും.




