സുന്ദരേശൻ പോത്തൻകോട്
റായ്പുർ: ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ ദേവാലയത്തിനു നേരെ ആക്രമണം. ഛത്തീസ്ഗഡിലെ നാരായൺപൂരിലെ ഗോറയിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡിസംബർ മുതൽ പ്രദേശത്ത് സംഘർഷം നിലനിന്നിരുന്നു. ഞായറാഴ്ച രാത്രി ക്രൈസ്തവരും ഗോത്രവർഗക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അഞ്ഞൂറോളം പേർ ഉൾപ്പെട്ട സംഘമാണ് ദേവാലയത്തിനുനേരെയും ക്രിസ്ത്യൻ കുടുംബങ്ങൾക്കുനേരെയും ആക്രമണം നടത്തിയത്. ഇതിനു പിന്നാലെയാണ് ബഖുപാറയിലെ ഒരു ദേവാലയത്തിൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ദേവാലത്തിലെ തിരുസ്വരൂപങ്ങൾ തകർപ്പെട്ടു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.




