വാർത്താ :- എൻ എസ് നെല്ലിക്കുന്നം
ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യയുടെ ആഭിമുഖ്യത്തിൽ 39-ാം മത് ജനറൽ കൺവെൻഷൻ ജനുവരി18 ന് തുടക്കം കുറിക്കും. 22 ഞായറാഴ്ച സമാപിക്കും. ദിവസവും വൈകിട്ട് 6 മണി മുതൽ 9.30 വരെയാണ് സമയം. പാമ്പാടി ജി.എം ഡി ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ ദൈവസഭാ പ്രസിഡന്റ് ,റവ.ഡോ. ബേബി മാത്യു ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ , സുഭാഷ് കുമരകം, അജി ആന്റണി, എബി എബ്രഹാം, ജോയ് പാറയ്ക്കൽ, റ്റി ഡി ബാബു, പൗലോസ് സോളമൻ എന്നിവർ ദൈവ വചനം പ്രസംഗിക്കും.




