Home Daily news ഐ.പി.സി ജനറൽ കൗൺസിൽ , കോറം തികയാത്തതിനാൽ നടന്നില്ല.

ഐ.പി.സി ജനറൽ കൗൺസിൽ , കോറം തികയാത്തതിനാൽ നടന്നില്ല.

0

ജി.എം സ്വന്തം ലേഖകൻ

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ യുടെ ജനറൽ കൗൺസിൽ യോഗം നിശ്ചയിച്ചിരുന്ന ഇന്നലെ (12/1/23) കൂടുവാൻ കഴിയാതെ അംഗങ്ങൾ ഇറങ്ങി പോയതായി അറിയുന്നു. കോറം തികയാത്ത സാഹചര്യമാണ് കൗൺസിൽ യോഗം നടക്കാതെ പിരിയേണ്ടി വന്നത് യെന്നാണ് അറിവ് .
വളരെ പ്രാധാന്യമുള്ള വിഷയങ്ങളായ . ഇലക്ഷൻ , പാസ്റ്റർ ഷിബു നെടുവേലിൻ . പുതിക്കിയ ഭരണഘടനയുടെ രജിസ്ട്രേഷൻ, നിലവിലെ കേസുകൾ തുടങ്ങിയ വിഷയങ്ങൾ
ചർച്ച ചെയ്യേണ്ടതായിരുന്ന കൗൺസിൽ യോഗമാണ് നടക്കാതെ പോയത്. കുമ്പനാട് കൺവെൻഷൻ 15 ന് ആരംഭിക്കുന്ന സാഹചര്യത്തിൽ കൺവെൻഷന് ശേഷമേ ഇനി കൗൺസിൽ കൂടുവാൻ സാധ്യതയുള്ളൂ. ജനറൽ ഇലക്ഷൻ നീണ്ടു പോകുന്നതിനാൽ വ്യക്തമായ ഒരു ചിത്രം അറിയുവാൻ കഴിയാത്തതിനാലും വിശ്വാസ സമൂഹം ആശങ്കയിലാണ്. അടുത്ത ജനറൽ തെരെഞ്ഞെടുപ്പിൽ പാസ്റ്റർ വത്സൻ എബഹാമിന് ഒരു എതിർ സ്ഥാനാർത്ഥിയ്ക്ക് സാധ്യത ഇല്ലെന്നും പാസ്റ്റർ വത്സൻ എബ്രഹാം എതിരില്ലാതെ വീണ്ടും പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെടുമെന്നും മാണ് വിശ്വാസ സമൂഹത്തിൽ പരക്കെയുള്ള സംസാരം. ജനറൽ കൗൺസിൽ കോറം തികയാത്തതിന്റെ പിന്നിൽ ദുരൂഹതകൾ ഉണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നതായും സംസാരം ഉള്ളതായി അറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here