തോമസ് ജേക്കബ് കണ്ണൂർ
കിഴക്കൻ ജറുസലേമിലെ ജൂത ആരാധനാലയത്തിൽ വെടിവയ്പ്പ്. എട്ടുപേർ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരുക്കേറ്റു. വെടിയുതിർത്ത അക്രമിയെ ഇസ്രയേൽ പൊലീസ് വധിച്ചു. വെള്ളിയാഴ്ച ദിവസത്തെ പ്രാർഥനയ്ക്ക് ശേഷം സിനഗോഗിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈന്യം കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തിൽ പത്ത് പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേൽ തലസ്ഥാനത്ത് വെടിവയ്പ്പുണ്ടായത്.




