ന്യൂസ് റിപ്പോർട്ടർ :- സൈമൻ കാസർഗോഡ്
വൈ പി ഇ പത്തനംതിട്ട മേഖലയുടെ ,2021 – 22 വർഷത്തേക്കുള്ള പ്രവർത്തന ഉദ്ഘാടനവും സ്വാന്തനം പദ്ധതിയുടെ ഉദ്ഘാടനവും കഴിഞ്ഞ (ഒക്ടോ ബർ)മൂന്നാം തീയതി ഞായറാഴ്ച കോന്നി ടൗൺ ചർച്ചിൽ വച്ച് YPE കേരള സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ പി എ ജെറാൾഡിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ദൈവസഭയുടെ കേരള സ്റ്റേറ്റ് ഓവർസിയർ Rev: C C തോമസ് നിർവഹിച്ചു .ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും സ്വാന്തനം പദ്ധതിയിൽ കൂടി 9 ഡിസ്ട്രിക്കിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈവദാസന്മാർക്ക് കൈത്താങ്ങായി ഭക്ഷ്യ കിറ്റ് വിതരണവും ചെയ്തു .വൈ പി ഇ സ്റ്റേറ്റ് സെക്രട്ടറി Evg: മാത്യൂ ബേബി , YPE സ്റ്റേറ് ട്രഷറർ
പാസ്റ്റർ ഫിന്നി ജോസഫ്, ദൈവസഭയുടെ സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ കെ ജി ജോൺ, സ്റ്റേറ്റ് മീഡിയ ഡയറക്ടർ പാസ്റ്റർ സാംകുട്ടി മാത്യു വൈ.പി.ഇ ബോർഡ് മെമ്പേഴ്സ് പാസ്റ്റർ സജീവ് വർഗീസ് ,പാസ്റ്റർ പി.ജെ ജെയിംസ്, കോന്നി ഡിസ്ട്രിക്ട് പാസ്റ്റർ അനിയൻകുഞ്ഞ് ശമുവേൽ കോന്നി ഡിസ്ട്രിക്ട് സെക്രട്ടറി കുഞ്ഞുമ്മൻ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. ഡിസ്ട്രിക്ട് പാസ്റ്റേഴ്സ്, സോണൽ , ഡിസ്ട്രിക്, പ്രാദേശിക YPE ഭാരവാഹികൾ, YPE അംഗങ്ങൾ എന്നിവർ പങ്കെടുത്തു. YPE പത്തനംതിട്ട മേഖല ക്വയർ ആരാധനകൾക്ക് നേതൃത്വം നൽകി. YPE പത്തനംതിട്ട മേഖല രക്ഷാധികാരി Pr. P.V Cherian, Co- ordinator Pr. Saji Varghese എന്നിവരുടെ നേതൃത്വത്തിൽ YPE പത്തനംതിട്ട മേഖലയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്തെ :- സൈമൻ കാസർഗോഡ്



