Home Daily news ഐപി.സി. തിരുവനന്തപുരം ജില്ലാ കൺവെൻഷൻ മാർച്ച് 3 മുതൽ-5 വരെപ്രാർത്ഥന യോഗങ്ങൾ നാളെ തുടക്കം

ഐപി.സി. തിരുവനന്തപുരം ജില്ലാ കൺവെൻഷൻ മാർച്ച് 3 മുതൽ-5 വരെ
പ്രാർത്ഥന യോഗങ്ങൾ നാളെ തുടക്കം

0

വാർത്ത :- എൻ എസ് നെല്ലിക്കുന്നം

ഐ.പി സി തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ മാർച്ച് 3 മുതൽ 5 വരെ, മരുതൂർ സി.എസ് ഐ പള്ളി പാരിഷ് ഹാളിൽ നടക്കും. കൺവെൻഷന്റെ അനുഗ്രഹത്തിനായും, വമ്പിച്ച വിജയത്തിനായും വേണ്ടിയുള്ള പ്രാർത്ഥനായോഗങ്ങൾക്ക് നാളെ തുടക്കമാകുന്നു. (16/2/23) വ്യാഴം ഐ.പി.സി ചിറയിൻകീഴ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വട്ടപ്പാറ ഐ.പി സി ഹെബ്രോൻ സഭ ഹാളിൽ വൈകിട്ട് 4 മുതൽ 6 വരെയും (17/2/23) വെള്ളിയാഴ്ച, നെയ്യാറ്റിൻ ക്കര സെന്ററിന്റെ ആഭിമുഖ്യത്തിൽ ഐ.പി സി ഹെബ്രോൻ എള്ളുവിള സഭയിൽ വച്ച് വൈകിട്ട് 4 മണി മുതൽ 6വരെയും , 20 – ന് തിങ്കൾ (20/2/23) കാട്ടാക്കട സെന്ററിന്റെ ആഭിമുഖ്യത്തിൽ കല്ലയം ഐ.പി.സി ഫിലദൽഫിയ സഭയിൽ വച്ച് വൈകിട്ട് 4 മുതൽ 6 വരെയും 21 – ന് (21/2/23) ചൊവ്വാഴ ഐ.പി സി പേരൂർക്കട സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെയ്ത്ത് സെന്ററിൽ വച്ച് വൈകിട്ട് 6 മണി മുതൽ 8 വരെയും 22-ന് ബുധനാഴ്ച (22/2/23) വൈകിട്ട് . 4 മുതൽ 6 വരെ ഐ.പി.സി തിരുവനന്തപുരം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഐ പി സി ഹെബ്രോൻ അരുവിക്കുഴി സഭയിലും . മാർച്ച് 1 – ന് (1/3/23)ചൊവ്വാഴ്ച ആറ്റിങ്ങൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഐ.പി.സി. തോന്നയ്ക്കൽ സീയോൻ മംഗലപുരം സഭയിൽ വച്ച് വൈകിട്ട് 6 മണി മുതൽ 8 വരെയും പ്രാർത്ഥനാ യോഗങ്ങൾ നടക്കും. പ്രാർത്ഥനാ കൺവിനർ പാസ്റ്റർ സതീഷ് കുമാറും ( വെസ്റ്റ് സെന്റർ) ജോയിന്റ് കൺവിന റന്മാരും നേതൃത്വം നൽകും .

LEAVE A REPLY

Please enter your comment!
Please enter your name here