വാർത്ത.,… തോമസ് ജേക്കബ് കണ്ണൂർ
കരുവാരക്കുണ്ട് : ഗർഭപാത്രത്തിന്റെ സുരക്ഷിതത്വത്തിൽ മിടിച്ചു കൊണ്ടിരിക്കുന്ന ആ കുരുന്നിനോട് ഒരു നാട് പറയുന്നു. ധൈര്യമായി ഭൂമിയിലേക്ക് വരിക. ഇവിടെ കരുതലോടെ ഞങ്ങളുണ്ട്. ചികിത്സാസഹായങ്ങൾ പുതുമയല്ലാതായ ഇക്കാലത്ത്, പിറക്കാനിരിക്കുന്ന കുഞ്ഞിനു നേർക്ക് കാരുണ്യത്തിന് കരങ്ങൾ നീട്ടുകയാണ് കരുവാരകുണ്ടുകാർ. ഏഴ് ലക്ഷം രൂപയാണ് ഗർഭസ്ഥശിശുവിനായി നീക്കിവെച്ചത് . ഭാര്യ അമർഷോ ബിദ എട്ടു മാസം ഗർഭിണിയാണ്. ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ ആറ്റുനോറ്റു കാത്തിരിക്കുമ്പോഴാണ് ചങ്ക് തകർക്കുന്ന ആ വിവരം അവരറിയുന്നത്. ഗർഭസ്ഥശിശുവിന് ഹൃദയത്തിന് തകരാറുണ്ട്. ശുദ്ധ രക്തവും അശുദ്ധ രക്തവും സംക്രമിക്കുന്ന വാൽവുകൾ മാറിയാണ് പ്രവർത്തിക്കുന്നത്. പ്രസവശേഷം കുഞ്ഞിനു ഹൃദയ വാൽവിൽ ശസ്ത്രക്രിയ നടത്തണം. എങ്കിലേ ജീവൻ രക്ഷിക്കാനാകൂ. കൂലിവേല ചെയ്ത് ജീവിക്കുന്ന കുടുംബത്തിന് ചിന്തിക്കാവുന്നതിലും അപ്പുറമാണ് ചികിത്സാചെലവ്. എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ജനകീയസമിതി സഹായത്തിനെത്തിയത്. ഇരുവൃക്കകളും തകരാറിലായ കുണ്ടിലാംപാടം പന്തപ്പാടൻ ഷഫീക്ക്നായി ചികിത്സാ സഹായ സമിതി 91 ലക്ഷം രൂപ സമാഹരിച്ചിരുന്നു. ഇതിൽ ബാക്കിവന്ന 7 ലക്ഷം രൂപ ഗിവിംഗ് ഗ്രൂപ്പ് കേരളയെന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ജുനൈദിന് കുടുംബത്തിന് കൈമാറി. പ്രസവശേഷം ഈ പണം കൊണ്ട് കുഞ്ഞിനെ ചികിത്സ പൂർത്തിയാക്കാനാകുമെ ന്ന പ്രതീക്ഷയിലാണ് കുടുംബം .


