കെ.റ്റി ജോസഫ് പാലക്കാട്
ഐ പി സി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ്; പാലക്കാട് ജില്ലയിലെ പ്രവർത്തനോദ്ഘാടനം നെന്മാറ, പേഴുംപാറ ഐ.പി.സി ശാലേം ചർച്ച് ഹാളിൽ 8-3-2023 ബുധനാഴ്ച രാവിലെ നടന്നു.പാലക്കാട് നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.വി..മത്തായി ഉദ്ഘാടനംചെയ്തു. അട്ടപ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.ജെ മത്തായി അദ്ധ്യക്ഷനായിരുന്നു..കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ സജി കാനം, വൈസ് ചെയർമാൻ പാസ്റ്റർ എം.എ.തോമസ് എന്നിവർ ദൈവവചനം ശുശ്രൂഷിച്ചു. സെക്രട്ടറി ഗ്ലാഡ്സൺ ജേക്കബ് ഇവാഞ്ചലിസം ബോർഡിന്റെ പ്രവർത്തന ലക്ഷ്യങ്ങളെ ക്കുറിച്ച് വിവരിച്ചു. നെന്മാറ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജിമ്മി കുര്യാക്കോസ്,പാസ്റ്റർ ചാക്കോ ദേവസ്യ (പട്ടാമ്പി സെന്റർ), പാസ്റ്റർ രാജൻ ഇശായി (ചിറ്റൂർ സെന്റർ) പാസ്റ്റർ എം.കെ ജോയ് ,(ഒലവക്കോട് സെന്റർ) പാസ്റ്റർ കെ.യു.ജോയ് ,(പാലക്കാട് സൗത്ത് സെന്റർ) കൗൺസിൽ അംഗങ്ങൾ പാസ്റ്റർ പി.റെജി ഗോവിന്ദാപുരം, ബ്രദർ എബ്രഹാം വടക്കേടത്ത്, മലബാർ സൗത്ത് സോൺ ഇവാഞ്ചലിസം ബോർഡ് കൺവീനർ പാസ്റ്റർ ജോർജ് EV, ജോർജ് തോമസ് വടക്കൻചേരി (ജനറൽ കൗൺസിൽ അംഗം) എന്നിവർ ആശംസകൾ അറിയിച്ചു.. കോർഡിനേറ്റർ മാരായ പാസ്റ്റർ K.ബിനു കൊഴിഞ്ഞാമ്പാറ സ്വാഗതവും, പാസ്റ്റർ ഷാജി P ജോർജ് നന്ദിയും പറഞ്ഞു*




