NS Nellikunnam
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ. കേരള സ്റ്റേറ്റ് പുതിയ ഭരണസമിതിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി പുതിയതായി. രൂപം കൊടുത്ത ഒരു ബോർഡാണ്, സോഷ്യൽ വെൽഫയർ ബോർഡ്, ഐ.പി.സി.യിലെ ശുശ്രുഷകന്മാർക്കു അർഹതപ്പെട്ട വിശ്വാസികൾക്കും. സാബത്തിക സഹായങ്ങൾ ചെയ്യുകയെന്നതാണ് പ്രധാന ലക്ഷ്യം. സോഷ്യൽ വെൽഫയർ ബോർഡിന്റെ ഫണ്ട് ശേഖര പദ്ധതിയാണ് വൺ റുപ്പി ചലഞ്ച് . ഭരണ സമിതിയുടെ 14 ഇന പദ്ധതിയിലെ പ്രധാനപ്പെട്ട ഒന്നാണ് വൺ റുപ്പി ചലഞ്ച് . ഈ പദ്ധതി വിജയകരമായാൽ , ബുദ്ധിമുട്ട് അനുഭവിക്കുന്ന വിശ്വാസ സമൂഹത്തിന് ഒരു ആശ്വാസമായി മാറും എന്നത് തീർച്ചയാണ്. സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ബ്രദർ സജി മത്തായി കാതേട്ട് ചെയർമാനായും, ബ്രദർ ജോസ് ജോൺ കായംകുളം വൈസ് ചെയർമാനും, ബ്രദർ ബേസിൽ അറക്കപ്പടി സെക്രട്ടറിയും , പാസ്റ്റർ ബോബൻ ക്ലീറ്റസ് ജോയിന്റ് സെക്രട്ടറിയായും ,ബ്രദർ ജോബി എബ്രഹാം ട്രഷററായും സേവനം അനുഷ്ഠിക്കുന്നു. വെസ്ലി മാത്യു ഡാളസ് സ്പോൺസർ ഡയറക്ടർ ആയിരിക്കും.




