തോമസ് ജേക്കബ് കണ്ണൂർ
കൊച്ചി: നെടുമ്പാശേരി
വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണു. കോസ്റ്റ് ഗാർഡിന്റെ എ.എൽ.എച്ച്. ധ്രുവ് മാർക് 3 ഹെലികോപ്ടറാണ് തകർന്ന് വീണത്. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ്
അപകടം.
പരിശീലന പറക്കലിനായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. പറന്നുയർന്ന് 25 അടിയോളം ഉയരത്തിൽ എത്തിയതിന് പിന്നാലെ തകർന്നു വീഴുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.
മൂന്നു പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. മൂന്ന് പേർക്കും പരിക്കേറ്റതായാണ്
വിവരം. എന്നാൽ ഇവരുടെ പരിക്കുകൾ ഗുരുതരമുള്ളതല്ല. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് റൺവേ താത്കാലികമായി അടച്ചു
അപകടത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കോസ്റ്റ് ഗോർഡ് വ്യക്തമാക്കി. നെടുമ്പാശേരി വിമാനത്താവളം അധികൃതരും സംഭവം പരിശോധിക്കും.




