Home Daily news സൗദിയിൽ വാഹനപകടം; മലയാളി കുടുംബം ഒന്നടങ്കം മരണപ്പെട്ടു

സൗദിയിൽ വാഹനപകടം; മലയാളി കുടുംബം ഒന്നടങ്കം മരണപ്പെട്ടു

0

തോമസ് ജേക്കബ് കണ്ണൂർ(ജി.എമ്മിന് വേണ്ടി ന്യൂസ് റിപ്പോർട്ടർ)

ജിദ്ദ :സൗദിയിൽ
വാഹനാപകടത്തിൽ
കോഴിക്കോട് സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിർ (48), ഭാര്യ ഷബ്ന (36), മക്കളായ സൈബ( 7), സഹ(5), ലുത്ഫി എന്നിവരാണു മരിച്ചത്.
ദമാമിൽ നിന്ന് ജിസാനിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ സ്വദേശി പൗരന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേരും അപകസ്ഥലത്ത് തന്നെ മരിച്ചു. ജാബിറിന് ജോലി മാറ്റം കിട്ടിയതിനെ തുടർന്നാണ് ഇവർ ജിസാനിലേക്ക് പോയത്. വീട്ട് സാധനങ്ങൾ ഒരു ട്രക്കിൽ കയറ്റി അയച്ച ശേഷം കാറിൽ അനുഗമിക്കുകയായിരുന്നു കുടുംബം.റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ-റെയ്ൻ ആശുപത്രയിലെ മോർച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി സന്നദ്ധ പ്രവർത്തകരും എംബസിയും ഇടപെട്ട് പ്രവർത്തിക്കുന്നുണ്ട്. മരിച്ചവർ മലയാളികളാണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here