Home Daily news പിവൈപിഎ കേരളാ സ്റ്റേറ്റിന് പുതിയ നേതൃത്വം . ,ജസ്റ്റിൻ നെടുവേലി സ്റ്റേറ്റ് സെക്രട്ടറി

പിവൈപിഎ കേരളാ സ്റ്റേറ്റിന് പുതിയ നേതൃത്വം . ,ജസ്റ്റിൻ നെടുവേലി സ്റ്റേറ്റ് സെക്രട്ടറി

0

ജി.എo ന്യൂസ് തിരുവനന്തപുരം

കുമ്പനാട് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ പി വൈ പിഎ കേരളാ സ്റ്റേറ്റിന് പുതിയ നേതൃത്വം നിലവയിൽ വന്നു. ഇന്ന് 9 മണിക്ക് കുമ്പനാട് ഐപിസി ഹെബ്രോൻ സഭാ ഹാളിൽ കൂടിയ പിവൈപിഎ ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. പ്രസിഡന്റായി ഇവാ. ഷിബിൻ ജി. ശാമുവേൽ (കൊട്ടാരക്കര), വൈസ് പ്രസിഡന്റമാരായി ഇവാ. മോൻസി പി. മാമൻ (തിരുവനന്തപുരം), ബ്ലെസ്സൺ ബാബു (മണക്കാല), സെക്രട്ടറിയായി ജസ്റ്റിൻ നെടുവേലി (കുമ്പനാട്), ജോയിന്റ് സെക്രട്ടറിമാരായി സന്ദീപ് വിളമ്പുങ്കണ്ടം (വയനാട്),ലിജോ ശാമുവേൽ (അടൂർ), ട്രെഷററായി ഷിബിൻ ഗിലയാദ് (പുനലൂർ), പബ്ലിസിറ്റി കൺവീനറായി ബിബിൻ കല്ലുങ്കൽ (തിരുവല്ല) എന്നിവരെയും തിരഞ്ഞെടുത്തു.

തിരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വത്തിന് വേണ്ടി ഐപിസി ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ വത്സൻ എബ്രഹാം . സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ എന്നിവർ അനുഗ്രഹ പ്രാർത്ഥന നടത്തി.
ഇലക്ഷൻ കമ്മീഷനായി ഐപിസി സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ് വേങ്ങൂർ, ഫിന്നി പി. മാത്യു, പാസ്റ്റർ ജെയിംസ് എബ്രഹാം എന്നിവർ റിട്ടേനിംഗ് ഓഫിസർമാരായി പ്രവർത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here