എൻ.എസ്. നെല്ലിക്കുന്നo
. കോവളം ഏര്യാ എന്ന പേരിൽ ഐ.പി.സി യ്ക്ക് തിരുവനന്തപുരം ജില്ലയിൽ ഒരു ഏര്യാ പ്രവർത്തനം കൂടി നിലവിൽ വന്നു. ഇന്നലെ (11/4/23) കുമ്പനാട്ട് നടന്ന സ്റ്റേറ്റ് പ്രസ്ബിറ്ററിയാലാണ് അന്തിമ തീരുമാനമായത്. നിയുക്ത ഏര്യ കൺവിനർ പാസ്റ്റർ വർഗീസ് എബ്രഹാം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ നിന്നും ഓർഡർ സ്വീകരിച്ചു. കോവളം നിയോജക മണ്ഡലത്തിനകത്തു മാത്രമേ സഭ പ്രവർത്തനം നടത്താവൂ എന്ന വ്യവസ്ഥ മേലാണ് ഓർഡർ നൽകിയതെന്നറിയുന്നു. പാസ്റ്റർ വർഗീസ് എബ്രഹാം ഐ.പി.സി കൊല്ലം നോർത്ത് സെന്റർ വൈസ് പ്രസിഡന്റായിരുന്നു ഗാനരചയിതാവും, സംഘാടകനും , എഴുത്തുകാരനും, പ്രാസംഗികനും , വേദാദ്ധ്യാപകനും മാണ്. പാസ്റ്റർ വർഗിസ് എബ്രഹാം .






